പശ്ചിമംബംഗാളിലെ കൂച്ച്‌ ബെഹാറില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൂച്ച്‌ ബെഹാര്‍ : പശ്ചിമംബംഗാളിലെ കൂച്ച്‌ ബെഹാറില്‍ വൈദ്യുതാഘാതമേറ്റ് 10 തീര്‍ഥാടകര്‍ മരിച്ചു. ഞായറാഴ്ച രാത്രി കൂച്ച്‌ ബെഹാറില്‍ നിന്നും ജല്‍പേഷിലേക്ക് പോകുകയായിരുന്ന യാത്രക്കാരുമായി പോവുകയായിരുന്ന പിക്കപ്പ് ട്രക്കില്‍ വൈദ്യുതാഘാതമേറ്റാണ് 10 കന്‍വാരിയര്‍മാര്‍ മരിച്ചത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16 പേരെ ജല്‍പായ്ഗുരി ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി റഫര്‍ ചെയ്തു. കന്‍വാര്‍ യാത്ര നടത്തുന്ന ശിവഭക്തരെ പൊതുവെ വിളിക്കുന്ന പേരാണ് കന്‍വാരിയര്‍.

വാഹനത്തിലെ ഡിജെ സംവിധാനത്തിന്റെ ജനറേറ്ററിന്റെ വയറിങ്ങ് തകരാറാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്. ”അര്‍ദ്ധരാത്രിയോടെ, മെഖ്‌ലിഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള ധര്‍ല പാലത്തില്‍ വച്ചാണ് സംഭവം. ജല്‍പേഷിലേക്ക് കന്‍വാരിയകളുമായി പോകുകയായിരുന്ന പിക്കപ്പ് വാന് വൈദ്യുതാഘാതമേറ്റു” മതാഭംഗ അഡീഷണല്‍ പോലീസ് സൂപ്രണ്ട് അമിത് വര്‍മ പറഞ്ഞു.

എല്ലാ യാത്രക്കാരും സീതാല്‍കുച്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളവരാണെന്നും അവരുടെ കുടുംബങ്ങളെ ദാരുണമായ സംഭവത്തെക്കുറിച്ച്‌ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വാഹനം പിടിച്ചെടുത്തെങ്കിലും ഡ്രൈവര്‍ രക്ഷപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. ദുരിതാശ്വാസത്തിനും ആവശ്യമായ എല്ലാ സഹായത്തിനും പോലീസ് സ്ഥലത്തുണ്ടെന്നും അമിത് വര്‍മ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ്; അന്വേഷണം ഊർജിതമാക്കും ; പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് നിയോഗിച്ചേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സി നായകനായുള്ള അർജന്‍റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാമെന്ന് പറഞ്ഞ് നടന്ന...

സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവർമാർക്ക് സൗദിയിൽ 300 റിയാൽ വരെ പിഴ ; മുന്നറിയിപ്പുമായി...

0
റിയാദ് : മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാത്തത് സൗദി...

ഗൾഫ്​ രാഷ്ട്രങ്ങളെ ലക്ഷ്യമിട്ട്​ ഇറാൻ ആ​ക്രമണം ; പ്രതിരോധിച്ചതായി കുവൈത്തും ബഹ്​റൈനും

0
മനാമ: പശ്​ചിമേഷ്യയെ വീണ്ടും സംഘർഷ കലുഷിതമാക്കി വീണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ഇറാൻ...

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...