സിസിടിവി പരിശോധിച്ചപ്പോള്‍ കള്ളന്‍ പോലീസ് ; മോഷ്ടിച്ചത് 10 കിലോ മാമ്പഴം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ കടയുടെ മുമ്പില്‍ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ സിസിടിവിയില്‍ കുടുങ്ങി. ഇടുക്കി എ.ആര്‍.ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശിഹാബാണ് മോഷ്ടാവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുണ്ടക്കയം വണ്ടംപതാല്‍ സ്വദേശിയാണ് ശിഹാബ്. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങവേ മുണ്ടക്കയം റോഡിലുള്ള ഒരു കടയുടെ മുന്നില്‍ മാമ്പഴം കണ്ടത്. മാമ്പഴം പെട്ടികളിലാക്കി വെച്ചിരിക്കുകയായിരുന്നു. സ്‌കൂട്ടര്‍ സമീപത്ത് നിര്‍ത്തി ചുറ്റും നോക്കിയ ശേഷം പെട്ടികളില്‍ നിന്ന് മാമ്പഴം എടുക്കുകയായിരുന്നു.

പത്ത് കിലോയോളം മാമ്പഴം ശിഹാബ് ഇത്തരത്തില്‍ സ്‌കൂട്ടറിന്‍റെ  സീറ്റിനടിയിലേക്ക് മാറ്റുന്നത് ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. സിസിവിയില്‍ കണ്ട സ്‌കൂട്ടറിന്‍റെ  നമ്പര്‍ പരിശോധിച്ചപ്പോഴാണ് കള്ളന്‍ പോലീസാണെന്ന് വ്യക്തമായത്. തിരിച്ചറിഞ്ഞതോടെ ശിഹാബ് ഒളിവില്‍ പോയെന്നാണ് കാഞ്ഞിരപ്പള്ളി പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ചതിനാല്‍ സിസിടിവി ദൃശ്യത്തില്‍ ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ വണ്ടി നമ്പറാണ് പോലീസുകാരനെ വെട്ടിലാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...