Saturday, July 5, 2025 9:48 pm

ഇഫ്കോ-ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി (IFFCO-TOKIO) 10 ലക്ഷവും കോടതി ചെലവും നഷ്ടപരിഹാരം നൽകണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇഫ്കോ – ടോക്കിയോ (IFFCO-TOKIO) ജനറൽ ഇൻഷുറൻസ് കമ്പനി പരാതിക്കാരിക്ക് 10 ലക്ഷവും കോടതി ചെലവും നഷ്ടപരിഹാരം നൽകാന്‍ പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു. തിരുവല്ല കുറ്റൂർ കരിയിരിക്കുംതറ പരേതനായ കെ.ആര്‍ ബാബുവിന്റെ ഭാര്യയും അനന്തരാവകാശികളും ചേർന്ന് കമ്മീഷനിൽ നൽകിയ ഹർജിയിലാണ് വിധി. പരേതനായ കെ.ആര്‍ ബാബു 2017 ൽ വിദേശരാജ്യമായ ഒമാനിൽ ജോലിയ്ക്കുപോയ സമയത്ത് പ്രവാസി ഭാരതീയ ബീമയോജന പോളിസി (പി.ബി.ബി.വൈ) ഇൻഡ്യയിൽ വെച്ച് എടുത്തിരുന്നു. 10-ാം ക്ലാസിൽ തോറ്റവർ ഗൾഫ് രാജ്യങ്ങളിൽ ജോലിയ്ക്ക് പോകുമ്പോൾ എമിഗ്രേഷൻ ക്ലിയറൻസ് കിട്ടണമെങ്കിൽ ഈ പോളിസി എടുത്തിരിക്കണം.

എമിഗ്രന്റ് തൊഴിലാളികളുടെ സുരക്ഷക്കായി ഇൻഡ്യാ ഗവൺമെന്റ് ഏർപ്പടുത്തിയ പോളിസിയാണ് ഇത്. ഈ പോളിസി പ്രകാരം തൊഴിലാളി വിദേശ രാജ്യത്തുവെച്ച് മരിച്ചാൽ 10 ലക്ഷം രൂപാ ആശ്രിതർക്ക് കൊടുക്കണമെന്നാണ് വ്യവസ്ഥ. തൊഴിലാളിയായ ബാബു ഒമാനിൽ വെച്ച് 2017ൽ അപകടത്തിൽ മരിച്ചു. തുടർന്ന് അവകാശപ്പെട്ട ഇൻഷുറൻസ് ആനുകൂല്യങ്ങൾ ചോദിച്ചപ്പോൾ ഇൻഷുറൻസ് കമ്പനി നിഷേധിക്കുകയാണ് ചെയ്തത്. ഒമാനിൽ വെച്ച് മറ്റൊരു ‌സ്പോൺസറുടെ കൂടെ ജോലിയ്ക്ക്പോയി എന്ന ബാലിശമായ കാര്യം പറഞ്ഞാണ് ഇൻഷുറൻസ് കമ്പനി ആനുകൂല്യം നിഷേധിച്ചത്.

ഏതു സ്പോൺസറിന്റെ കൂടെ ജോലി ചെയ്‌താലും ഇൻഷുറൻസ് ആനുകൂല്യങ്ങൾ നിഷേധിക്കാൻ പാടില്ലായെന്ന് ഇൻഡ്യാ ഗവൺമെൻ്റിന്റെ  ഉത്തരവിൽ വ്യക്തമാക്കിയിട്ടും ഇൻഷുറൻസ് കമ്പനി ആനുകൂല്യങ്ങൾ കൊടുക്കാതിരിന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തുകയാണ് ചെയ്‌തത്.  വാദിയുടെയും പ്രതിയുടേയും തെളിവുകളും വാദങ്ങളും കേട്ട കമ്മീഷൻ ഇൻഷുറൻസ് കമ്പനി 10 ലക്ഷം രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചിലവായി 10,000 രൂപയും ഹർജികക്ഷിക്ക് കൊടു ക്കാൻ വിധിക്കുകയാണുണ്ടായത്. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെമ്പർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...

ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി എം

0
തിരുവനന്തപുരം: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി...