വിമാനത്തിലെത്തിയ പത്ത് പേരും രാജ്യധാനി എക്സ്‌ പ്രസ്സിലെത്തിയ ഒരാളും ആശുപത്രിയിൽ നിരീക്ഷണത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങളിലും ഡല്‍ഹിയിൽ നിന്നുള്ള രാജ്യധാനി എക്സ്‌ പ്രസ്സിലുമായി നാട്ടിലെത്തിയവരിൽ 11 പേരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രികളിലാക്കി. സലാലയില്‍ നിന്നും വന്ന ഐ.എക്‌സ്- 342 എയര്‍ ഇന്ത്യ എക്സ്‌ പ്രസ്സ്  പ്രത്യേക വിമാനത്തിൽ ഇന്നലെ 180 യാത്രക്കാരാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരിൽ മൂന്ന് പേരെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള രാജധാനി എക്സ്‌ പ്രസ്സ്  ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തി. 226 യാത്രക്കാരാണ് തീവണ്ടിയിലുണ്ടായിരുന്നത്. ഇതിൽ 135 പുരുഷന്മാരും 74 സ്ത്രീകളും 17 കുട്ടികളും ഉണ്ടായിരുന്നു. തിരുവനന്തപുരം – 54, കൊല്ലം- 75,,ആലപ്പുഴ- 8, പത്തനംതിട്ട – 46, തമിഴ്നാട് – 43 എന്നിങ്ങനെയാണ് തീവണ്ടിയിൽ തിരുവനന്തപുരത്ത് ഇറങ്ങിയ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇവരിൽ 127 പേർ റെഡ് സോണിൽ നിന്നും വന്നവരാണ്. ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കുവൈറ്റ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ നാലു പേരെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. റഷ്യയിൽ നിന്നു വന്ന വിമാനത്തിലെ ആർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇന്നലെ ദുബൈയിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരിൽ 3 പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....