കുമ്പഴയിലെ തുണ്ടുമണ്‍കരയില്‍ ഇന്നും പുലിയുടെ കാല്‍പ്പാടുകള്‍ ; ഒഴിഞ്ഞുമാറി വനംവകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ തുണ്ടുമണ്‍കരയില്‍ ഇന്നും പുലിയുടെ കാല്‍പ്പാടുകള്‍.  കോട്ടപ്പാറ മലയുടെ അടിവാരത്ത് അഴകത്ത് മേലേതില്‍ വിജയകുമാരന്‍ നായരുടെ വീടിനു സമീപമാണ് ഇന്ന് രാവിലെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടത്. ഇതിനടുത്ത് ഇന്നലെയും കാല്‍പ്പാടുകള്‍ കണ്ടിരുന്നു. വനപാലകര്‍ ഇന്നലെ വന്ന് പരിശോധനകള്‍ നടത്തിയെങ്കിലും ഒന്നും കൂടുതല്‍ വ്യക്തമാക്കാതെ അവര്‍ പോയി.

പുലിയുടെ സാന്നിധ്യം മൂന്നാം ദിവസവും കുമ്പഴയില്‍ തുടരുമ്പോഴും തികഞ്ഞ അനാസ്ഥയിലാണ് വനം വകുപ്പ്. ജില്ലയുടെ ചുമതല വഹിക്കുന്നത് വനംവകുപ്പ് മന്ത്രി കെ.രാജുവാണ്. പുലിയുടെ കാല്‍പ്പാടുകള്‍ ദിവസേന ജനവാസ മേഖലയില്‍ കാണപ്പെടുകയാണ്. ജനങ്ങള്‍ കടുത്ത ആശങ്കയിലുമാണ്. എന്നാല്‍ വേണ്ടരീതിയില്‍ പരിശോധനകള്‍ നടത്തുവാന്‍ വനപാലകര്‍ തയ്യാറാകുന്നില്ല. രണ്ടാം ദിവസവും കോട്ടപ്പാറ മലയുടെ അടിവാരതിലാണ് പുലി ചുറ്റിപ്പറ്റി നില്‍ക്കുന്നത്. ഡ്രോണ്‍  ഉപയോഗിച്ച് പരിശോധനകള്‍ നടത്തി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് വാര്‍ഡ്‌ കൌണ്‍സിലര്‍ അംബികാ വേണു ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...