ഉത്തർപ്രദേശിൽ പത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ബലാത്സംഗം ചെയ്തു; അമ്മ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗസിയാബാദ്: പത്തുവയസുകാരിയെ അമ്മയുടെ സുഹൃത്ത് ആവര്‍ത്തിച്ച് ബലാത്സംഗത്തിനിരയാക്കി. ഇതറിഞ്ഞ മാതാവ് പീഡന വിവരം പുറത്തറിയാതിരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുട്ടി വീടുവിട്ടിറങ്ങി. സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ 13 വയസുള്ള സഹോദരനെയും ആണ്‍സുഹൃത്ത് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു.യുപിയിലെ ഗസിയാബാദിലാണ് സംഭവം നടന്നത്. പീഡനം സഹിക്കാൻ കഴിയാതെ ജനുവരി 20ന് ഗസിയാബാദിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി ഡൽഹിയിലെ തെരുവുകളിൽ അലഞ്ഞുതിരിയുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെൺകുട്ടിയുടെ ബലാത്സംഗത്തിനിരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

നാല് വര്‍ഷം മുന്‍പാണ് കുട്ടിയുടെ പിതാവ് മരിക്കുന്നത്. അതിനു ശേഷം അമ്മയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടിയും സഹോദരനും താമസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇവരെ മാതാവ് ഗസിയാബാദിലേക്ക് കൊണ്ടുപോയത്. അമ്മയുടെ സുഹൃത്ത് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും സഹോദരനെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു. പീഡനത്തെത്തുടർന്ന് സഹോദരൻ നേരത്തെ വീട് വിട്ടുപോയിരുന്നു.അച്ഛൻ്റെ മരണശേഷം അമ്മ വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്നുവെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെയും ഇതിലേക്ക് തള്ളിവിടണമെന്നുമായിരുന്നു അമ്മയുടെ ലക്ഷ്യമെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തതായി ഗസിയാബാദിലെ ലോനി ബോർഡർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...