കര്‍ണാടക : പത്ത് വയസ്സുകാരനെ മുതല കടിച്ചു കൊന്നു.കര്‍ണാടകയിലെ ഡിരാമ്ബുര ഗ്രാമത്തിലാണ് സംഭവം. കൃഷ്ണാ നദിയുടെ തീരത്ത് കലികളെ മേയ്ക്കാന്‍ പോയ സംഘത്തിലുണ്ടായിരുന്ന മല്ലികാര്‍ജ്ജുനാ(10)ണ് ദാരുണമായി കൊല്ലപ്പെട്ടത്. കോവിഡ് ബാധയെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചു പൂട്ടിയതോടെ ഗ്രാമങ്ങളില്‍ കുട്ടികളാണ് കാലി മേയ്ക്കുന്നതിനായി പോകുന്നത്.
മല്ലികാര്‍ജ്ജുനനും കൂട്ടുകാരും ഭക്ഷണം കഴിച്ച ശേഷം കൈ കഴുകാന്‍ കൃഷ്ണ നദിയിലേക്ക് ഇറങ്ങിയതായിരുന്നു. വെള്ളത്തില്‍ പതുങ്ങിയിരുന്ന മുതല മല്ലികാര്‍ജുനന്റെ കയ്യിലാണ് കടിച്ച് വലിച്ച് വെള്ളത്തിലേക്ക് കൊണ്ടുപോയത്. കുട്ടികളുടെ നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടി വന്നപ്പോഴേക്കും മുതല കുട്ടിയുമായി വെള്ളത്തിനടിയിലേക്ക് പോയ്ക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.