ബജറ്റില്‍ കെഫോണിന് 100 കോടി ; പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപെടുത്തുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആന്‍ഡ് കെഫോണ്‍ മാനേജിംഗ് ഡയറക്ടര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ അഞ്ചാം ബജറ്റ് പ്രഖ്യാപനത്തില്‍ കെഫോണ്‍ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത് 100 കോടി രൂപ. നെറ്റുവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക വകയിരുത്തിയിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ഏറ്റവും മിതമായ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുനല്‍കുന്ന കെഫോണ്‍ പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും പദ്ധതിയെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്നതിനും ഇതിലൂടെ സാധിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഫോണ്‍ എംഡിയുമായ ഡോ. സന്തോഷ് ബാബു ഐ.എ.എസ് പറഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് ഈ ബജറ്റ് പ്രഖ്യാപനത്തെ നോക്കിക്കാണുന്നത്. 100 കോടി രൂപ കെ ഫോണിനായി വകയിരുത്തിയതിലൂടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടും.

മികച്ചതും കൂടുതല്‍ വിശ്വസനീയവുമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി സേവനങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സംസ്ഥാനത്തുടനീളം ലഭ്യമാക്കുമെന്ന കെ ഫോണിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുകയാണ് സര്‍ക്കാരിന്റെ ഈ ബജറ്റ് പ്രഖ്യാപനം. നിലവില്‍ 24080 സര്‍ക്കാര്‍ ഓഫീസുകളും 49773 വാണിജ്യ കണക്ഷനുകളും 5236 ബി.പി.എല്‍ കണക്ഷനുകളും 65 ഐ.എല്‍.എല്‍ കണക്ഷനുകളും 255 എസ്.എം.ഇ കണക്ഷനുകളുമുള്‍പ്പടെ 79409 കണക്ഷനുകളാണ് കെഫോണ്‍ പദ്ധതി വഴി നല്‍കിയിരിക്കുന്നത്. 2025 മാര്‍ച്ച് മാസത്തോടെ ഒരു ലക്ഷം കണക്ഷനുകള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് ; പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും

0
കൊല്ലം : 2010 ൽ അധ്യാപക തസ്തികയിലേക്ക് പിഎസ്സി പരീക്ഷയിൽ തട്ടിപ്പു...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്

0
തിരുവനന്തപുരം: വരും മണിക്കൂറില്‍ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍...

കോന്നിയിൽ ഉരുൾപൊട്ടലിലും കനത്ത മഴയിലും വൻ നാശനഷ്ടം : അടിയന്തിര ദുരിതാശ്വാസവും നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ...

0
കോന്നി : കനത്ത മഴയിലും ഉരുൾപൊട്ടലിലും കോന്നി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ...

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

0
കണ്ണൂർ : പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ...