Wednesday, July 3, 2024 9:51 am

ഒരു കോടി രൂപയോളം വില മതിക്കുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അന്താരാഷ്ട്ര വിപണയില്‍ ഒരു കോടി രൂപയോളം വില മതിക്കുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) , ആബിദ് (23)എന്നിവരാണ് പിടിയിലായത്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സമെന്റിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് നൂറ് കിലോയിലധികം കഞ്ചാവ് പിടികൂടിയത്.

അന്ധ്രയില്‍ നിന്ന് വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്ടസിന്റെ മറവില്‍ ലോറിയില്‍ കടത്തിക്കൊണ്ട് വന്ന നിലയിലായിരുന്നു കഞ്ചാവ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണ, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടിആര്‍ മുകേഷ് കുമാര്‍, എസ് മദുസൂദനന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, രാജേഷ്, മുഹമ്മദ് അലി,പ്രഭാകരന്‍ പള്ളത്ത് എക്സൈസ് ഡ്രൈവറായ രാജീവ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കേസിന്റെ തുടര്‍ നടപടികള്‍ക്ക് വയനാട് എക്സൈസ് സ്പെഷ്യല്‍ സക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്തിനെയും സംഘത്തെയും ചുമതലപ്പെടുത്തി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ‌ ഓഫിസുകൾ ഇനി യുപിഐ സൗകര്യം : ഉത്തരവിറക്കി ധനവകുപ്പ്

0
തിരുവനന്തപുരം: സർക്കാർ ഓഫിസുകളിൽ പോവുമ്പോൾ ഇനി പണം കയ്യിൽ കരുതേണ്ട. ഇനി...

പാര്‍ട്ടി വിപ്പ് ലംഘിച്ചു : ഈസ്റ്റ് എളേരി പഞ്ചായത്തിൽ നാല് ആര്‍എംപി അംഗങ്ങളെ അയോഗ്യരാക്കി

0
കാസർകോട്: ഈസ്റ്റ് എളേരി പഞ്ചായത്തിലെ നാല് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കി....

പോലീസിനെ കണ്ട് ഭയന്ന് രക്ഷപെട്ട ചീട്ടുകളി സംഘം കയറിയ ചങ്ങാടം മുങ്ങി ; ആറ്...

0
ബെംഗളൂരു: റെയ്ഡിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചീട്ടുകളി സംഘം കയറിയ ചങ്ങാടം...

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍...