ക​ള്ള് കൊ​ടു​ക്കാ​തി​രു​ന്ന​തിന്റെ പേ​രി​ല്‍ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ ര​ണ്ടു​ദി​വ​സം മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​​മ്പല​പ്പു​ഴ: മ​ദ്യ​നി​രോ​ധ​ന ദി​വ​സം ക​ള്ള് കൊ​ടു​ക്കാ​തി​രു​ന്ന​തിന്റെ പേ​രി​ല്‍ ചെ​ത്തു​തൊ​ഴി​ലാ​ളി​യെ ര​ണ്ടു​ദി​വ​സം മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡി​ല്‍ ക​രി​മ്പാ​വ​ള​വ് ബി​നീ​ഷ് ഭ​വ​ന​ത്തി​ല്‍ ജ​യ​പ്ര​കാ​ശി​നെ​യാ​ണ്​ (50) ക്വ​ട്ടേ​ഷ​ന്‍ സം​ഘം കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ന​ച്ചു​വ​ട് ഷാ​പ്പി​ല്‍ ജ​യ​പ്ര​കാ​ശ് ക​ള്ള് അ​ള​ക്കു​ന്ന​തി​നി​ടെ പ​റ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ സ​നീ​ഷ് ക​ള്ള് ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി. എ​ന്നാ​ല്‍, അ​വ​ധി ആ​യ​തി​നാ​ല്‍ ക​ള്ള് ന​ല്‍​കി​യി​ല്ല. ഇ​തേ​തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. രാ​ത്രി 11ഓ​ടെ സ​നീ​ഷും സു​ഹൃ​ത്തു​ക്ക​ളാ​യ ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്തി​ലെ കെ​ണ​മ്പ് ഷെ​ജീ​ര്‍ എ​ന്ന ഷെ​ജീ​ര്‍, കാ​ല​ന്‍ ബൈ​ജു എ​ന്ന ബൈ​ജു, ജോ​ബ് എ​ന്നി​വ​രു​മാ​യി ജ​യ​പ്ര​കാ​ശ് താ​മ​സി​ക്കു​ന്ന പ​റ​വൂ​രിലെ മു​റി​യി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം ജ​യ​പ്ര​കാ​ശി​നെ മു​റി​ക്കു​ള്ളി​ല്‍ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു. മ​ര്‍​ദ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് നി​ര്‍​ത്തി​യ​ത്. വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ല്‍ ത​ന്നെ​യും കു​ടും​ബ​ത്തെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സം​ഘം ജ​യ​പ്ര​കാ​ശി​നെ സ്വ​ത​ന്ത്ര​നാ​ക്കി​യ​ത്. രാ​വി​ലെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ജ​യ​പ്ര​കാ​ശ് കു​ഴ​ഞ്ഞു​വീ​ണു.

സ​മീ​പ​ത്തു​ള്ള​വ​ര്‍ ഓ​ടി എ​ത്തി​യ​പ്പോ​ഴാ​ണ് പ​രി​ക്കേ​റ്റ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പി​ന്നീ​ടാ​ണ് മ​ര്‍​ദ​ന​മേ​റ്റ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പു​ന്ന​പ്ര പോലീ​സ് കേ​സെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....