ഒരു കോടി രൂപയോളം വില മതിക്കുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അന്താരാഷ്ട്ര വിപണയില്‍ ഒരു കോടി രൂപയോളം വില മതിക്കുന്ന കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട് മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് (26) , ആബിദ് (23)എന്നിവരാണ് പിടിയിലായത്. സംസ്ഥാന എക്സൈസ് എന്‍ഫോഴ്സമെന്റിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് നൂറ് കിലോയിലധികം കഞ്ചാവ് പിടികൂടിയത്.

അന്ധ്രയില്‍ നിന്ന് വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്ടസിന്റെ മറവില്‍ ലോറിയില്‍ കടത്തിക്കൊണ്ട് വന്ന നിലയിലായിരുന്നു കഞ്ചാവ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണ, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടിആര്‍ മുകേഷ് കുമാര്‍, എസ് മദുസൂദനന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, സുബിന്‍, രാജേഷ്, മുഹമ്മദ് അലി,പ്രഭാകരന്‍ പള്ളത്ത് എക്സൈസ് ഡ്രൈവറായ രാജീവ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കേസിന്റെ തുടര്‍ നടപടികള്‍ക്ക് വയനാട് എക്സൈസ് സ്പെഷ്യല്‍ സക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്തിനെയും സംഘത്തെയും ചുമതലപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...