കൊച്ചി : അങ്കമാലിയില്‍ കഞ്ചാവിന്റെ വന്‍ ശേഖരം പിടികൂടി. രണ്ട് കാറുകളില്‍ നിന്നായി 100 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. പുലര്‍ച്ചെ രണ്ടരയോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് കിലോ തൂക്കം വരുന്ന 50 ഓളം പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. തൊടുപുഴ സ്വദേശികളായ അന്‍സല്‍, നിസാര്‍, അടിമാലി സ്വദേശി ചന്തു എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് കഞ്ചാവ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്തുനിന്നും ഇടുക്കിയിലെത്തിച്ച് വില്‍പ്പന നടത്താനായി കൊണ്ടുവന്നതാണ് കഞ്ചാവ്.
അങ്കമാലിയില്‍ നിന്ന് 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു
RECENT NEWS
Advertisment