റിയാദ്: അഴിമതി, കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ എന്നീ കേസുകളിൽ നൂറ് പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അഴിമതി വിരുദ്ധ അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. 4895 പരിശോധനകൾ നടത്തിയതായും 478 സംശയിക്കപ്പെടുന്നവരെ ചോദ്യം ചെയ്യുകകയും അവരിൽ ചിലരെ ജാമ്യത്തിൽ വിട്ടതായും അതോറിറ്റി വ്യക്തമാക്കി. അറസ്റ്റ് ചെയ്തവർക്കെതിരെ കൈക്കൂലി, ഔദ്യോഗിക സ്വാധീനം ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആഭ്യന്തര, മുനിസിപ്പാലിറ്റി, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരാണിവരെന്നും അതോറിറ്റി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























