100 സീറ്റ് ഭംഗിവാക്കല്ല ; പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റിയെന്ന് വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 100 സീറ്റ് ഭംഗിവാക്കല്ല. ആ സീറ്റുകൾ യുഡിഎഫിന് ഉറപ്പെന്നും പ്രതിപക്ഷ നേതാവ്  പറഞ്ഞു. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യൽ ഗ്രൂപ്പുകളും തിരിച്ചെത്തിയെന്നും സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും അദ്ദേഹം പറ‍ഞ്ഞു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. യുഡിഎഫിനെ വിട്ടുപോയ 95 ശതമാനം സോഷ്യൽ ഗ്രൂപ്പുകളും തിരിച്ചെത്തി. 100 സീറ്റ് ഭംഗിവാക്കല്ല. 100 സീറ്റ് യുഡിഎഫിന് ഉറപ്പെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഷ്‌ട്രീയ സാഹചര്യത്തിലെ മാറ്റം തിരിച്ചറിഞ്ഞാവാം വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും വെള്ളാപ്പള്ളിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. വർഗീയ നിലപാടിനെയാണ് എതിർത്തിട്ടുള്ളത്. വർഗീയത പറഞ്ഞാൽ ഇനിയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരുണാകരനും ആൻ്റണിക്കും കിട്ടാത്ത പിന്തുണ ഘടക കക്ഷികളിൽ നിന്ന് തനിക്ക് കിട്ടിയെന്ന് സതീശൻ പറഞ്ഞു. സ്ഥാനമാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. നഷ്ടങ്ങൾ നേരിട്ട് തനിക്ക് പരിചയമുണ്ട്, അതിൽ ആശങ്കയില്ല. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഒരു തർക്കവും കോൺഗ്രസിൽ ഉണ്ടാകില്ല. ഏത് രാഷ്ട്രീയ പാർട്ടിയിലും എന്നപോലെ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർ കോൺഗ്രസിലും ഉണ്ടാകാം. എന്നാൽ, അതൊരു തർക്കത്തിലേക്ക് പോകില്ലെന്നും സതീശൻ വ്യക്തമാക്കി. ഘടക കക്ഷികൾക്കും അദ്ദേഹം നന്ദി പറഞ്ഞു. സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ യുഡിഎഫ് ചർച്ച തുടങ്ങിയിരുന്നെന്നും സതീശൻ വെളിപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...