വാഷിങ്ടണ്‍: അമേരിക്കയിലെ മിഷിഗണിലും ടെക്സാസിലും പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ആശങ്ക പങ്കുവെച്ച് ആരോഗ്യ വിദഗ്ധർ. കോഴി ഫാമുകളിലെ തൊഴിലാളികളിൽ ഒരാൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പഠനത്തിൽ പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ1വൈറസ് കോവിഡിനെക്കാൾ 100 മടങ്ങ് അപകടമാണെന്ന് ഗവേഷകർ പറയുന്നു. ശരിയായ രീതിയിൽ സമീപിച്ചില്ലെങ്കിൽ എച്ച്5എൻ1 ഒരു ആഗോള മഹാമാരിയാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടരാനുള്ള സാധ്യതയുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികമാണ് എച്ച്5എൻ1വൈറസ് മരണനിരക്ക്. അതേസമയം, നിലവിലെ കോവിഡ് മരണനിരക്ക് 0.1 ശതമാനമാണ്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ മരണനിരക്ക് 20 ശതമാനം ആയിരുന്നു.
ഇതുവരെ റിപ്പോർട്ട് ചെയ്ത് 887 എച്ച്5എന്‍1 കേസുകളിൽ 462 പേരും മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. പക്ഷിപ്പനി ബാധിതരിലെ ഉയർന്ന മരണനിരക്ക് ആശങ്കയുളവാക്കുന്നതാണെന്ന്ഗവേഷകർ പറയുന്നു. മനുഷ്യൻ അടക്കമുള്ള സസ്തനികളിലേക്ക് വേഗത്തിൽ പകരാൻ സാധ്യതയുള്ള വൈറസാണ് എച്ച്5എൻ1 എന്ന് പിറ്റ്സ്ബർഗ് യൂണിവേഴ്‌സിറ്റിയിലെ പക്ഷിപ്പനി ഗവേഷകനായ ഡോ. സുരേഷ് കുച്ചിപുടി പറഞ്ഞു. മനുഷ്യനിലേക്ക് പടർന്നു തുടങ്ങിയ സ്ഥിതിക്ക് വൈറസിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഫാമുകളിൽ കൃത്യമായ അണുനശീകരണം നടത്തണം. അല്ലെങ്കിൽ എച്ച്5എൻ1 വൈറസ് ലോകത്താകമാനം പടർന്നുപിടിക്കാൻ അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033





























