തിരുവനന്തപുരം: കേരളത്തിന്റെ വികസനഭൂപടം മാറ്റിവരയ്ക്കാന്‍ പോവുന്ന നിര്‍ണായക നിമിഷമാണ് എന്നു കരുതുന്നു. തുറമുഖം ഒരു മാര്‍ഗമാണ്. അതിലൂടെ വരുന്ന വ്യാവസായികവും വാണിജ്യപരവുമായ അവസരങ്ങള്‍ നമ്മള്‍ ഉപയോഗിക്കണം. തിരുവനന്തപുരത്തിന്റെ ചരിത്രപരമായ പ്രസക്തിയും സാംസ്‌കാരിക സവിശേഷതയും തുന്നിച്ചേര്‍ത്തുള്ള ഒരു പുതിയ വികസനമാതൃക ലോകത്തിന് കാഴ്ച വെക്കാനാവുമെന്ന് പ്രതീക്ഷ. ട്രയല്‍ റണ്‍ ആണെങ്കിലും ശരിക്കുള്ള കാര്‍ഗോ ഉപയോഗിച്ചുള്ള പ്രവര്‍ത്തനാരംഭമാണ് നടക്കാന്‍ പോവുന്നത്. തുറമുഖത്തിലെ സംവിധാനങ്ങളെ കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള ശ്രമമാണിത്. വരുന്നത് ഡമ്മി കപ്പലുമല്ല, ഡമ്മി കാര്‍ഗോയുമല്ല.
ഓണത്തിന് ഫുള്‍ കമ്മീഷനിംഗ് ആവും. ആദ്യ മദര്‍ഷിപ്പ് വരുന്ന ദിവസം മുതലുള്ള ഓരോ ദിവസവും കേരളവും രാജ്യവും വികസന മാര്‍ഗത്തില്‍ ഏറെ മുന്നോട്ടു പോവും. നമ്മുടെ രാജ്യത്തിന്റെ ഒരു വാതായനമായി, ലോകത്തിന് സമ്മാനമായി വിഴിഞ്ഞം സമര്‍പ്പിക്കുകയാണ്. വരുംദിവസങ്ങള്‍ ഉജ്ജ്വലമായിരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എല്ലാവരെയും ഒപ്പം ചേര്‍ത്തുനിര്‍ത്തി ജനങ്ങളുടെ തുറമുഖമായി മാറ്റാന്‍ എല്ലാ പ്രയത്‌നവും നടത്തുന്നുണ്ട്. പ്രദേശത്തെ ജനജീവിതത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള എല്ലാശ്രമങ്ങളും നടത്തുമെന്നും അവർ പറഞ്ഞു.