പത്തനംതിട്ട : ഒരു ലക്ഷം പെൻഷൻകാർ മരണപ്പെട്ടു – കടുത്ത മനുഷ്യാവകാശ ലഘനം -ഡി.സി.സി. പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ . പെൻഷൻകാരുടെ അവകാശനിഷേധത്തിന് എതിരായുള്ള സംസ്ഥാനവ്യാപക സത്യാഗ്രഹ സമരപരിപാടി പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരവർഗത്തിന്റെ ധൂർത്തും അഴിമതിയും അവസാനിപ്പിച്ച് പെൻഷൻ ആനുകുല്യങ്ങൾ നൽകണം എന്നും അദ്ദേഹം പറഞ്ഞു. ധൂർത്ത് അടിക്കുന്ന സർക്കാർ പെൻഷൻകാരുടേയും വയോജനങ്ങളുടേയും ദുരിതം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ .എസ്.എസ്.പി.എ.ജില്ലാ പ്രസിഡൻറ് എം.എ.ജോൺ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി മധുസുദനൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിജിലി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം ചെറിയാൻ ചെന്നീർക്കര, ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എലിസബത്ത് അബു, എസ്.സന്തോഷ്കുമാർ, എം.ആർ.ജയപ്രസാദ്, ആർ മോഹൻകുമാർ, കോശിമാണി, മറിയാമ്മ തരകൻ, കെ.ഹാഷിം, മറിയാമ്മ വർക്കി, ജില്ലാ ട്രഷറർ വൈ.റഹിം റാവുത്തർ, എം.പി.മോഹനൻ, ബി.നരേന്ദ്രനാഥ്, പി.എ.മീരാപിള്ള, ജസ്സി വർഗ്ഗീസ്, രാജൻ പടിയറ, കെ.ജി.റെജി, ഒ.എ.അസീസ്കുട്ടി, ഗിവർഗീസ് പി., സണ്ണി മാത്യു., ബി.രമേശ്, കെ.വി.തോമസ്, ജോൺ ശാമുവേൽ, കെ.പി.തോമസ്, റ്റി.രാജൻ, ഡോ. സാബുജി വർഗീസ്, എം.എം.ജോസഫ്, ഏബ്രഹാം വർഗീസ് എന്നിവർ പ്രസംഗിച്ചു.