14 ഇലക്ട്രിക് ബസ് സർവീസ് നടത്തി കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അരക്കോടി വരുമാനം എന്ന റെക്കോർഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 14 ഇലക്ട്രിക് ബസ് സർവീസ് നടത്തി കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അരക്കോടി വരുമാനം എന്ന റെക്കോർഡ്. വെറും 14 സർവീസ് നടത്തിയാണ് ഈ റെക്കോർഡ് നേട്ടം കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് സ്വന്തമാക്കിയത്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ഓഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമാക്കി കൂട്ടി. വരുമാനം കുറഞ്ഞ സർവീസുകൾ പുനക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നിർദ്ദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമാക്കി ഉയർത്തനായി. കൂടാതെ ഇപികെഎം 35ൽ നിന്നും 54ന് മുകളിലേക്ക് രൂപയിലേക്ക് മാറ്റുവാനും കഴിഞ്ഞു.

സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ വരുമാനം ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വർധിക്കുന്നതെങ്കിൽ വികാസ് ഭവൻ യുണിറ്റിൽ വരുമാനം ഇരട്ടിയായാണ് കൂടിയത്. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യുണിറ്റ് ഓഫീസർ സി പി പ്രസാദ് പറഞ്ഞു. ഒരു കിലോ മീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലക്ട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടി കൊണ്ട് വന്ന മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...