കോട്ടയം: കേരളത്തിലെ പതിനാല് ജില്ലകളിലുമായി 2020 മുതൽ 2025 മാർച്ച് 31 വരെ 1,11,126 അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ ഉണ്ട് എന്ന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡും 905773 അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടെന്ന് സംസ്ഥാന ലേബർ കമ്മീഷണറുടെ കാര്യാലയം പുറത്ത് വിട്ട കണക്കുകളിൽ നിന്നും മനസ്സിലാക്കാം. ആകെ കേരളത്തിൽ മാത്രം 1,01,68,99 തൊഴിലാളികൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരള സർക്കാറിന്റെ തൊഴിൽ വകുപ്പിന് കീഴിൽ ഉള്ള ബോർഡും ലേബർ കമ്മീഷണറുടെ കാര്യാലയവുമാണ് പുതിയ ജില്ലാ തിരിച്ച് കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. പക്ഷെ 2023-24,2024-25 വർഷത്തിൽ കുടിയേറ്റ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വെൽഫെയർ ബോർഡ് രേഖപ്പെടുത്തിയിട്ടില്ല എന്നത് കൗതുകകരമാണ്.
2020-21 ൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലാക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലയിൽ അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളികൾ പേര് വിവരം രജിസ്ട്രേഷൻ നടത്തിയിട്ടില്ല. അതായത് ഗൗരവമായി ജില്ലാ ഭരണകൂടമോ, തൊഴിൽ വകുപ്പ് വിവരശേഖരണം നടത്തിയിട്ടില്ല. വെൽഫെയർ ബോർഡ് കണക്കുകൾ ജില്ലാ തിരിച്ച് തിരുവനന്തപുരം -5404, കൊല്ലം -5208, പത്തനംതിട്ട – 5621, ആലപ്പുഴ -7493, കോട്ടയം -4822, ഇടുക്കി – 8956, എറണാകുളം -20963, തൃശൂർ -6359, പാലാക്കാട്-9556, മലപ്പുറം -6665, കോഴിക്കോട് -7287, വയനാട് -5513, കണ്ണൂർ -11271, കാസർകോട് -6008, എറ്റവും കുടുതൽ കുടിയേറ്റ അന്യസംസ്ഥാന തൊഴിലാളികൾ ഉള്ള ജില്ലകൾ എറണാകുളവും കണ്ണൂരുമാണ്. കുറവ് കോട്ടയത്തുമാണ്. സംസ്ഥാന ലേബർ കമ്മീഷണറുടെ കാര്യാലയത്തിലെ കണക്കുകൾ പ്രകാരം ആവാസ് പദ്ധതിയിൽ 2017 മുതൽ 2022 ആഗസ്റ്റ് 31 വരെ 5,16,320 അന്യസംസ്ഥാന തൊഴിലാളികളും 7-8-2023 മുതൽ 18-5-2025 വരെ അതിഥി പോർട്ടൽ- ആപ്പ് വഴി 389453 അന്യസംസ്ഥാന തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആവാസ് പദ്ധതിയിൽ രജിസ്ട്രേഷൻ നടത്തിയ അന്യസംസ്ഥാന തൊഴിലാളികളുടെ ജില്ലാ തിരിച്ച് കണക്കുകൾ ആലപ്പുഴ 36927, എറണാകുളം 1,15,053, ഇടുക്കി 19587, കണ്ണൂർ 28874, കാസർകോട് 15858, കൊല്ലം 24,946, കോട്ടയം 34,251, കോഴിക്കോട് 44,628, മലപ്പുറം 29,856., പാലക്കാട് 24,694, പത്തനംതിട്ട 24,119, തിരുവനന്തപുരം 63,788, തൃശൂർ 41, 900, വയനാട് 11,839, ആകെ 516320 അന്യസംസ്ഥാന തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതിഥി പോർട്ടൽ- ആപ്പ് വഴി രജിസ്റ്റർ ചെയ്തവരുടെ ജില്ലാ തിരിച്ച് കണക്കുകൾ തിരുവനന്തപുരം 32523, കൊല്ലം 26458, പത്തനംതിട്ട 16159, ആലപ്പുഴ 24989, കോട്ടയം 31302, ഇടുക്കി 24414, എറണാകുളം 64307, തൃശൂർ 33465, പാലക്കാട് 33837, മലപ്പുറം 24671, കോഴിക്കോട് 22351, വയനാട് 13537, കണ്ണൂർ 28402, കാസർകോട് 13038 ആകെ 389453 അന്യസംസ്ഥാന തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. കേരള പത്രപ്രവർത്തക അസോസിയേഷൻ കോട്ടയം ജില്ലാ വർക്കിംഗ് സെക്രട്ടറി ബെയ്ലോൺ എബ്രാഹം നൽകി വിവരാവകാശ അപേക്ഷയിൽ ആണ് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡും ലേബർ കമ്മീഷണറുടെ കാര്യാലയവുമാണ് കണക്കുകൾ നൽകിയിരിക്കുന്നത്.