എറണാകുളം ജില്ലയിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ ഊർജിത നടപടികൾ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ശക്തമായ കാറ്റിലും മഴയിലും നിരവധിയിടങ്ങളില്‍ വൈദ്യുതി ലൈനുകളും പോസ്റ്റുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെയുള്ളവയ്ക്ക് തകരാറുകള്‍ സംഭവിച്ചതായി കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. പെരുമ്പാവൂര്‍, ഇലക്ട്രിക്കല്‍ സര്‍ക്കിളിന്റെ കീഴിലുള്ള 44 സെക്ഷനുകളിൽ കീഴില്‍ അതിരൂക്ഷ മഴക്കെടുതിയാണ് നേരിടുന്നത്. ഇത് പരിഹരിക്കാൻ സര്‍ക്കിള്‍ തലത്തില്‍ ദ്രുത കർമ്മ സേന രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികൾ തത്സമയം അറിയിക്കുന്നതിന് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ- 9496008865. അങ്കമാലി ‍ഡിവിഷനു കീഴില്‍ അങ്കമാലി, കറുകുറ്റി, മൂക്കന്നൂര്‍, പാറക്കടവ് സെക്ഷനുകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും 11kV ഫീഡറുകള്‍ തകരാറിലാവുകയും ചെയ്തിട്ടുണ്ട്. 6 ഹൈ ടെൻഷൻ(എച്. ടി) പോസ്റ്റുകൾ, 41 ലോ ടെൻഷൻ( എൽ. ടി) പോസ്റ്റുകള്‍ എന്നിവ ഒടിഞ്ഞു. പലയിടങ്ങളില്‍ മരങ്ങള്‍ പിഴുതു വീണ് കമ്പികള്‍ പൊട്ടി.

ആലുവ ഡിവിഷന്റെ കീഴിലുള്ള കുന്നുകര, ചെങ്ങമനാട്, കളമശ്ശേരി, അത്താണി തുടങ്ങിയ ഭാഗങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ട്. ഡിവിഷനു കീഴില്‍ 5 എച്. ടി പോസ്റ്റുകളും 67 എൽ. ടി പോസ്റ്റുകള്‍ എന്നിവ മരം വീണ് ഒടിയുകയും 185 ഭാഗങ്ങളില്‍ എൽ. ടി ലൈനുകള്‍ പൊട്ടുകയും എട്ട് ഇടങ്ങളില്‍ പോസ്റ്റുകള്‍ ചരിയുകയും ചെയ്തു. നാഷണല്‍ ഹൈവേ ഭാഗങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ ഹൈ ടെൻഷൻ ലൈനില്‍ വീണ് വൈദ്യുതി തടസ്സം നേരിട്ടു. പെരുമ്പാവൂര്‍ ഡിവിഷന്റെ കീഴിലുള്ള കുറുപ്പംപടി സെക്ഷന്‍ പരിധിയില്‍ മരം വീണ് 33 കെ.വി. സബ്സ്റ്റേഷന്‍ വിതരണ ശൃംഖല തകരാറിലായി. മരം വെട്ടി മാറ്റി വൈദ്യുതി പുന:സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഡിവിഷന്റെ കീഴില്‍ 2 എച്ച് ടി പോസ്റ്റുകൾ 33 എൽ ടി പോസ്റ്റുകള്‍ എന്നിവ മരം വീണ് ഒടിയുകയും 137 ഇടങ്ങളിൽ ലോ ടെൻഷൻ ലൈനുകള്‍ പൊട്ടുകയും അഞ്ചിടങ്ങളിൽ ഹൈടെൻഷൻ ലൈനുകള്‍ പൊട്ടുകയും 11 ഇടങ്ങളില്‍ പോസ്റ്റുകള്‍ ചരിഞ്ഞിട്ടുമുണ്ട്.

മുവാറ്റുപുഴ ഡിവിഷൻ്റെ കീഴിൽ 17 എച്ച്. ടി പോസ്റ്റുകൾ, 58 എൽ. ടി പോസ്റ്റുകൾ എന്നിവ മരം വീണ് ഒടിയുകയും 614 ഭാഗങ്ങളിൽ എൽ.ടി ലൈനുകൾ പൊട്ടുകയും 70 ഇടങ്ങളിൽ പോസ്റ്റുകൾ ചരിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്. 313 ലൊക്കേഷനുകളില്‍ എല്‍.ടി. ലൈനുകളില്‍ മരം വീഴുകയും ചെയ്തിട്ടുണ്ട്. പിറവം സെക്ഷനുകീഴിലുള്ള കണ്ണേറ്റുമല 100 കെ.വി.എ ട്രാന്‍സ്ഫോര്‍മര്‍ മണ്ണിടിച്ചില്‍ മൂലം ഡി.പി. സ്ട്രക്ചര്‍ ഉള്‍പ്പെടെ മറിഞ്ഞുവീണു. ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിനായുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തില്‍ സെക്ഷന്‍ തലത്തില്‍ നടന്നുവരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...

കാലിഫോർണിയ ഇരട്ടക്കൊലപാതകം : നിർണ്ണായക തെളിവുകൾ കണ്ടെത്തി ; കുറ്റപത്രം സമർപ്പിച്ച് പോലീസ്

0
കാലിഫോർണിയ : സിലിക്കൺ വാലിയെയും പ്രവാസി മലയാളി സമൂഹത്തെയും ഒന്നടങ്കം ഞെട്ടിച്ച...

മലപ്പുറം മോർഫിങ് കേസിലെ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു

0
മലപ്പുറം : മലപ്പുറം മോർഫിങ് കേസിലെ പ്രതിയായ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു....