നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ 5,500ലധികം പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മലയാളികള്‍ ഉള്‍പ്പെടെ 275 ഇന്ത്യക്കാരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കേരളത്തില്‍ നിന്നുള്ള ഏഴ് പേരെ കണ്ടെത്താനുണ്ടെന്ന് നോര്‍ക്ക വ്യക്തമാക്കി. സംസ്ഥാനത്ത് നിന്നുളള 37 പേരുടെയും വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ബംഗാള്‍ സര്‍ക്കാരും അറിയിച്ചു. ഇതുവരെ 169 ഇന്ത്യക്കാരെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. നേപ്പാള്‍ സൈന്യവും പ്രാദേശിക ഭരണകൂടവുമായും ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലാണ് തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നത്. ടണല്‍ റെസ്‌ക്യൂ വിദഗ്ധരും ഫോറന്‍സിക്, മെഡിക്കല്‍ ടീമുകളും ഉള്‍പ്പെടെയുള്ള 54 അംഗ ഇന്ത്യന്‍ വിദഗ്ധ സംഘവും ദൗത്യത്തില്‍ പങ്കാളികളാണ്. ഹിമാലയന്‍ മേഖലയില്‍ ഉണ്ടായ മഞ്ഞുപാളി തകര്‍ച്ചയും അതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലും മണ്ണും പാറകളും താഴേക്ക് ഒഴുകിയെത്തിയതുമാണ് നേപ്പാളിലെ ദുരന്തത്തിന് കാരണമായത്.

കാലാവസ്ഥാ വ്യതിയാനമാണ് ദുരന്തത്തിന്റെ പശ്ചാത്തലമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞിരുന്നു. കാര്‍ബണ്‍ പുറന്തള്ളലില്‍ നേപ്പാളിന്റെ പങ്ക് വളരെ കുറവാണെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റുവാങ്ങുന്ന രാജ്യങ്ങള്‍ക്ക് മേല്‍ വലിയ രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ഉത്തരവാദിത്തം ഉണ്ടെന്നുമായിരുന്നു നേപ്പാള്‍ വിദേശകാര്യ മന്ത്രി ശിശിര്‍ ഖനാല്‍ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...
leopard

ഓവേലിയില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി ; മുതുമലയിലെ ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു

0
സുല്‍ത്താന്‍ബത്തേരി: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച...