ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 102.15 ലിറ്റർ മദ്യം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ കണ്ണൂരിൽ ഭൂഗർഭ അറയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന 102.15 ലിറ്റർ മദ്യം എക്സൈസ് കണ്ടെത്തി. ഓണത്തോടനുബന്ധിച്ചുള്ള വിൽപ്പനയ്ക്കായി ഇത്രയും മദ്യം അനധികൃതമായി സൂക്ഷിച്ച കണ്ണോത്ത് വിനോദൻ (60) എന്നയാളെ അറസ്റ്റ് ചെയ്തു. കണ്ണൂർ റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പിയും സംഘവും ചേർന്നാണ് മദ്യശേഖരം കണ്ടെത്തിയത്. ഇന്റർലോക്ക് ചെയ്ത വീട്ടുമുറ്റത്ത് വിപുലമായ സംവിധാനങ്ങളോടെയാണ് ഇയാൾ ഭൂഗർഭ അറ നിർമിച്ചത്. ഇത് ഒരു വർഷം മുമ്പ് തന്നെ നിർമിച്ചിരുന്നതായാണ് വിവരം. ഇതിനുള്ളിലേക്ക് വൈദ്യുതി കണക്ഷൻ ഉൾപ്പെടെ നൽകിയിട്ടുണ്ടായിരുന്നു.

മദ്യം തണുപ്പിച്ച് സൂക്ഷിക്കാൻ ഫ്രിഡ്ജ് അടക്കമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് രഹസ്യ വിവരം ലഭിച്ച എക്സൈസ് സംഘം ഇവിടെയെത്തിയത്. 69 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 33.15 ലിറ്റർ ബിയറും ഉൾപ്പെടെയാണ് എക്സൈസ് സംഘം പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സന്തോഷ്.എം.കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ രജിത്ത് കുമാർ.എൻ, സജിത്ത്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു.പി.വി, മുഹമ്മദ് ബഷീർ, വനിത സിവിൽ എക്സൈസ് ഓഫീസർ ദിവ്യ.പി.വി എന്നിവരാണ് പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു ; ജാഗ്രത

0
ഇടുക്കി: ഇടുക്കിയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം തദ്ദേശീയരായ അളുകൾക്കും മലമ്പനി പിടിപെടാൻ തുടങ്ങിയത്...