Wednesday, July 2, 2025 6:33 am

എസ്എസ്എല്‍സി ജില്ലയില്‍ 10,214 വിദ്യാര്‍ഥികള്‍ എഴുതും ; 166 പരീക്ഷാ കേന്ദ്രങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ തയാറെടുക്കുന്നത് 10,214 വിദ്യാര്‍ഥികള്‍. പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ജില്ലകളിലായി ആകെ 166 പരീക്ഷാ കേന്ദ്രങ്ങളും ചോദ്യപേപ്പര്‍ വിതരണത്തിനായി 29 ക്ലസ്റ്ററുകളും ഉണ്ടാകും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട തയാറെടുപ്പുകള്‍ രണ്ടു വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി അറിയിച്ചു.

മാര്‍ച്ച് ഒന്‍പതിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് പത്തനംതിട്ട മാര്‍ത്തോമ്മാ ഹൈസ്‌കൂളിലാണ്. ഇവിടെ 258 പേരാണ് എസ്എസ്എല്‍സി എഴുതുക. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി എഴുതുന്നത് രണ്ടു സ്‌കൂളുകളിലാണ്. നാലു പേര്‍ വീതം പരീക്ഷ എഴുതുന്ന കാട്ടൂര്‍ എന്‍എസ്എസ് ഹൈസ്‌കൂളും കുമ്പഴ എംപിവി ഹൈസ്‌കൂളും.

തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് തിരുവല്ല എംജിഎം എച്ച്എസ്എസിലാണ്. ഇവിടെ 315 പേരാണ് എസ്എസ്എല്‍സി എഴുതുന്നത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന അഞ്ചു സ്‌കൂളുകളാണുള്ളത്. മൂന്നുപേര്‍ വീതം പരീക്ഷ എഴുതുന്ന പുറമറ്റം ജിവിഎച്ച്എസ്എസ്, പെരിങ്ങര ജിവിഎച്ച്എസ്എസ്, അഴിയിടത്തുചിറ ജിഎച്ച്എസ്, കുറ്റൂര്‍ ജിഎച്ച്എസ്എസ്, സെന്റ് തോമസ് നിരണം വെസ്റ്റ് എന്നിവയാണവ.

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഗവ 33 ഉം എയ്ഡഡ് 66 ഉം അഞ്ച് അണ്‍ എയ്ഡഡും ഉള്‍പ്പെടെ ആകെ 104 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഗവ 16 ഉം എയ്ഡഡ് 44 ഉം രണ്ട് അണ്‍ എയ്ഡഡും ഉള്‍പ്പെടെ ആകെ 62 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 3408 ആണ്‍കുട്ടികളും 3209 പെണ്‍കുട്ടികളും തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 1858 ആണ്‍കുട്ടികളും 1739 പെണ്‍കുട്ടികളും പരീക്ഷ എഴുതും.

ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 1569 ഉം എയ്ഡഡ് സ്‌കൂളില്‍ 8233 ഉം അണ്‍ എയ്ഡഡില്‍ 412ഉം പേരാണ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 1897 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 89 പേരും സിഡബ്ല്യുഎസ്എന്‍ വിഭാഗത്തിലെ 185 കുട്ടികളും എസ്എസ്എല്‍സി എഴുതും. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ വാര്‍ റൂം പ്രവര്‍ത്തിക്കും. ഫോണ്‍: 0469-2600181, 9400239655, 8301035286.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം -ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ്...