കൊല്ലം : കൊവിഡ് ആശങ്കകള്‍ക്കിടയിലും 105 വയസുകാരിയായ മുത്തശ്ശി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ് രോഗമുക്തി നേടിയത്. ഈ മാസം ഏഴിനാണ് രോഗം സ്ഥിരീകരിച്ച് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. പനിയും ചുമയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയെ ചികിത്സിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു.
എല്ലാ ദിവസവും ഇവരുടെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തുകയായിരുന്നു. 105 വയസിലും അസാമാന്യ മനോബലം കാണിച്ചിരുന്ന ഇവര്‍ അതിജീവനത്തിന്റെ വലിയ പാഠമാണ് നല്‍കുന്നത് എന്നാണ് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയത്.