പത്തനംതിട്ട : സ്പെഷ്യൽ സമ്മറി റിവിഷന്റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടികയിൽ ആകെ 10,52,468 വോട്ടർമാർ. 4,98,291 പുരുഷന്മാരും 5,54,171 സ്ത്രീകളും ആറ് ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. 13,369 പേർ പുതുതായി പേരുചേർത്തു. 2024 ഒക്ടോബർ 29-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ട താമസം മാറിപ്പോയ മരണപ്പെട്ട 1877 വോട്ടർമാരെ ഒഴിവാക്കി. ചീഫ് ഇലക്ട്രൽ ഓഫീസറുടെ വെബ് സൈറ്റിൽ (www.ceo.kerala.gov.in/special-summary-revision) അന്തിമ വോട്ടർപട്ടിക പരിശോധിക്കാം. ലിങ്ക് ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. വോട്ടർ പട്ടികയുടെ പകർപ്പ് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടർ എസ്.പ്രേംകൃഷ്ണൻ നിർവഹിച്ചു. അന്തിമ വോട്ടർപട്ടികയിൽ തെറ്റുകൾ ഉണ്ടെങ്കിൽ രണ്ടുമാസത്തിലൊരിക്കൽ വില്ലേജ്തലത്തിൽ കൂടുന്ന ബി.എൽ.ഒ, ബി.എൽ.എ.മാരുടെ യോഗത്തിൽ അറിയിക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1