പത്തനംതിട്ട : ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നും മൂന്നു ട്രെയിനുകളിലായി ഇന്ന് പത്തനംതിട്ട ജില്ലയിലെത്തിയത് 107 പേര്‍. ന്യൂഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 12.25ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിനില്‍ രണ്ടു സ്ത്രീകളും ആറു പുരുഷന്മാരും ഒരു കുട്ടിയും ഉള്‍പ്പടെ ഒന്‍പതു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലാണുള്ളത്.
മുംബൈയില്‍ നിന്നും ജൂണ്‍ 4 ന് രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ നേത്രാവതി ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 23 സ്ത്രീകളും 38 പുരുഷന്മാരും ഏഴു കുട്ടികളും ഉള്‍പ്പടെ 68 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലും 46 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ന്യൂഡല്‍ഹിയില്‍ നിന്നും പുലര്‍ച്ചെ 12.45ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ രാജധാനി ട്രെയിനില്‍ 9 സ്ത്രീകളും 19 പുരുഷന്‍മാരും 2 കുട്ടികളും ഉള്‍പ്പടെ 30 പേരാണ് എത്തിയത്. ഇതില്‍ നാലു പേര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലും 26 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.