പ്രളയ ഫണ്ട് തട്ടിപ്പ് ; യഥാര്‍ഥത്തില്‍ എത്രരൂപയാണ് തട്ടിയെടുത്തതെന്ന് വെളിപ്പെടുത്തണമെന്ന് വി.ഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ജില്ലാ കളക്ടറേറ്റില്‍ നടന്ന പ്രളയ ഫണ്ട് തട്ടിപ്പില്‍ യഥാര്‍ഥത്തില്‍ എത്ര രൂപയാണ് തട്ടിയെടുത്തതെന്ന് അന്വേഷണ സംഘമോ ജില്ലാ ഭരണകൂടമോ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎഎല്‍എ. കളക്ടറേറ്റില്‍ നിന്ന് സ്ലാബ് തെറ്റി ദുരിതാശ്വാസം പ്രളയ ബാധിതര്‍ക്ക് അയയ്ക്കുകയാണ് ചെയ്തത്. ഇത് 8.15 കോടിയോളം രൂപ വരും. ഇതില്‍ എത്രയാണ് ആളുകള്‍ തിരിച്ചടച്ചതെന്നും അതില്‍ നിന്ന് എത്രയാണ് തട്ടിപ്പുസംഘം ചോര്‍ത്തിയതെന്നും കൃത്യമായ കണക്കില്ല. തിരിച്ചടച്ചത് പണമായും ചെക്കുകളായുമാണ്.

പ്രതികള്‍ പണവും മാറ്റിയിട്ടുണ്ട്. ചെക്കും മാറിയെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച തെളിവുകള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയ സാഹചര്യ ത്തില്‍ കൂടുതല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും വി ഡി സതീശന്‍ ആരോപിച്ചു. അറസ്റ്റിലായവരെക്കൂടാതെ ഒളിവിലായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതും കേസന്വേഷണത്തില്‍ നിര്‍ണ്ണായകമാണ്. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം പ്രതികളെ ഒളിപ്പിച്ചിരിക്കുന്നതിനാല്‍ അവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിനാവുന്നില്ല. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം മുന്നോട്ടു പോയില്ലെങ്കില്‍ ഈ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുമെന്നും വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം ; മരണസംഖ്യ 1250ആയി ; 4875 പേരെ കാണാനില്ല

0
ന്യൂഡൽഹി : നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 1250ആയി. നേപ്പാളിൽ 1229...

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...

പശ്ചിമേഷ്യ വീണ്ടും അശാന്തം ; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം ; രണ്ട് നാവികര്‍ക്ക്...

0
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ്...

ഇസ്രയേൽ ടൂർ വാഗ്ദാനം ചെയ്ത് 22 ലക്ഷത്തോളം രൂപയോളം തട്ടിയെടുത്ത് ബെംഗളൂരു ഏജൻസി ;...

0
കഴക്കൂട്ടം : ഇസ്രയേലിലേക്ക് വിനോദസഞ്ചാരയാത്ര വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി...