സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊവിഡ് ; പത്തനംതിട്ടയില്‍ 11പേര്‍ക്ക് – സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതുതായി 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റ ദിവസം രോഗികളുടെ എണ്ണം നൂറുകടക്കുന്നത് ഇതാദ്യമാണ്. 50 പേര്‍ വിദേശത്തുനിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. പാലക്കാട് 40, മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10, തൃശൂര്‍ 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി 3, കൊല്ലം 2, വയനാട് 3, കോട്ടയം 1, കാസര്‍ഗോഡ് 1 എന്നിങ്ങനെ ആണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.

3,597 സാമ്പിളുകള്‍ ഇന്ന് പരിശോധിച്ചു. ഇപ്പോള്‍ ചികില്‍സയില്‍ 973 പേര്‍. സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു, സമ്പര്‍ക്കത്തിലൂടെ പത്തുപേര്‍ക്ക് രോഗം, 22 പേര്‍ക്ക് രോഗമുക്തി. ഹോട്‌സ്‌പോട്ടുകള്‍ 128 ആയി. പുതുതായി വയനാട് 3, കണ്ണൂരും കോഴിക്കോടും ഓരോന്നുവീതം. ആന്റിബോഡി ടെസ്റ്റ് വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി .

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...

വിരമിച്ച കോളേജ് അധ്യാപകർക്ക് ശമ്പളക്കുടിശ്ശിക നൽകും ; സർവീസിലുള്ളവരുടെ കേസിനിടെ ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം : യു.ജി.സി. ശമ്പളക്കുടിശിക ലഭിക്കാൻ കോളേജ് അധ്യാപകർ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കേ,...