കഴക്കൂട്ടം : ഇസ്രയേലിലേക്ക് വിനോദസഞ്ചാരയാത്ര വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി 21.97 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൂർ സ്ഥാപനത്തിനെതിരേ പോലീസ് കേസെടുത്തു. കഴക്കൂട്ടം മേനംകുളം ജെ.ജെ. കോട്ടേജിൽ ജയപാലൻ റൊസാരിയോയുടെ (54) പരാതിയിലാണ് നടപടി. കഴിഞ്ഞ മേയ് മുതൽ ബാങ്ക് അക്കൗണ്ട് വഴി 21,47,500 രൂപയും ഗൂഗിൾ പേ വഴി 50,000 രൂപയും ഉൾപ്പെടെ ആകെ 21,97,500 രൂപയാണ് ഏജൻസി കൈപ്പറ്റിയത്. പണം സ്വീകരിച്ചശേഷം യാത്ര അയയ്ക്കുകയോ നൽകിയ തുക തിരികെനൽകുകയോ ചെയ്യാതെ വിശ്വാസവഞ്ചന കാണിച്ചെന്നാണ് പരാതി. സംഭവത്തിൽ കഴക്കൂട്ടം പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































