കരുവന്നൂർ സഹകരണ തട്ടിപ്പ് : ഇ.ഡി. കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് ഏറ്റെടുക്കാതെ ഭരണസമിതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കരുവന്നൂർ സഹകരണ തട്ടിപ്പിൽ ഇ.ഡി. കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാൻ ബാങ്ക് ഭരണസമിതിക്ക് മടി. കണ്ടുകെട്ടിയ സ്വത്ത് ബാങ്കിന് കൈമാറാൻ തയ്യാറാണെന്ന് രണ്ടുവർഷം മുൻപേ ഇ.ഡി. അറിയിച്ചിരുന്നു. ബാങ്കിൽ ഈടുവെച്ചിരുന്ന ആധാരങ്ങളിലെ വിലയാണ് കണക്കാക്കുന്നത് എന്നതിനാൽ 128 കോടിയുടെ സ്വത്തിന്റെ മതിപ്പ് മൂല്യം മുന്നൂറ് കോടിക്ക് മുകളിൽ വരും. എന്നിട്ടും ഇത് ഏറ്റെടുത്ത് ലേലംചെയ്ത്, പണം നഷ്ടമായ നിക്ഷേപകർക്ക് നൽകുന്നതിന് ബാങ്ക് തയ്യാറായിട്ടില്ല. സി.പി.എമ്മിന്റെ സ്വത്തുകൂടി കണ്ടുകെട്ടിയവയിൽ ഉൾപ്പെട്ടതിനാലാണ് മടിയെന്നാണ് സൂചന. കരുവന്നൂർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട പതിനഞ്ചോളം പേർ 2024 ൽ എറണാകുളം പി.എം.എൽ.എ. കോടതിയെ സമീപിച്ചിരുന്നു.

ഇ.ഡി. കണ്ടുകെട്ടിയ സ്വത്തിൽനിന്ന് പണം നൽകണമെന്നായിരുന്നു ആവശ്യം. തുക കൈമാറുന്നതിന് എതിർപ്പില്ലെന്ന് ഇ.ഡി.യും വ്യക്തമാക്കി. എന്നാൽ, നിക്ഷേപകർക്ക് നേരിട്ട് തുക കൈമാറാനാകില്ലെന്നും കേസിൽ ബാങ്കാണ് തട്ടിപ്പിന്റെ ‘ഇര’ എന്നതിനാൽ ബാങ്കിനുമാത്രമേ സ്വത്ത് കൈമാറാനാകൂ എന്നുമായിരുന്നു ഇ.ഡി.യുടെ നിലപാട്. പക്ഷേ, സ്വത്ത് ഏറ്റെടുക്കാനുള്ള ഹർജി നൽകാൻ ബങ്ക് തയ്യാറായില്ല. നിലവിൽ ബാങ്ക് ഭരിക്കുന്നത് ജനകീയ ഭരണസമിതിയാണ്, സി.പി.എമ്മിനാണ് മുൻതൂക്കം. ഇ.ഡി. കുറ്റപത്രത്തിൽ 83 പ്രതികളുള്ളതിൽ സി.പി.എം. പാർട്ടിയും നേതാക്കളുമുണ്ട്. കണ്ടുകെട്ടിയ സ്വത്തുക്കളിൽ സി.പി.എമ്മിന്റെവക ഭൂസ്വത്തുമുൾപ്പെടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

0
ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര...

പശ്ചിമേഷ്യ വീണ്ടും അശാന്തം ; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം ; രണ്ട് നാവികര്‍ക്ക്...

0
തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ്...

ഇസ്രയേൽ ടൂർ വാഗ്ദാനം ചെയ്ത് 22 ലക്ഷത്തോളം രൂപയോളം തട്ടിയെടുത്ത് ബെംഗളൂരു ഏജൻസി ;...

0
കഴക്കൂട്ടം : ഇസ്രയേലിലേക്ക് വിനോദസഞ്ചാരയാത്ര വാഗ്ദാനം ചെയ്ത് കഴക്കൂട്ടം സ്വദേശിയിൽനിന്നും സുഹൃത്തുക്കളിൽനിന്നുമായി...

സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം ; പ്രിയദര്‍ശിനി സമിതി റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച് ബസുടമകള്‍ സമരത്തിലേക്ക്

0
തിരുവനന്തപുരം: പ്രവര്‍ത്തന ചെലവ് കുറയ്ക്കാനുള്ള നിര്‍ദേശങ്ങളൊന്നും പ്രിയദര്‍ശിനി വിദഗ്ധ സമിതി റിപ്പോര്‍ട്ടിലില്ലെന്ന...