108.22 ദശലക്ഷം യൂണിറ്റ് ; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗം സർവകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോഡിലെത്തി. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം ഉപഭോഗത്തിൽ വൻവർധനയാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഉപഭോഗം സർവകാല റെക്കോഡിലെത്തി. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്.

വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന് റെക്കോഡിലെത്തി. 5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത. ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കയിലാക്കുന്നു. ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി വാങ്ങാൻ കഴിയുന്നുണ്ടെങ്കിലും ഇതു ബോർഡിന്റെ പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. പലയിടത്തും ഫീഡറുകൾ ഓഫ് ആകുന്നതിനും വോൾട്ടേജ് ക്ഷാമത്തിനും ഇടയാക്കുന്നു. ജനങ്ങൾ സഹകരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും ബോർഡ് വ്യക്തമാക്കുന്നു. വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപ്പാദനം ബോർഡ് വർധിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...