തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം ; ഐ.ആര്‍.ഇയ്ക്ക് കരാര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളിയില്‍ വീണ്ടും കരിമണല്‍ ഖനനം. കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന ഐ.ആര്‍.ഇയ്ക്കാണ് അനുമതി. തീരത്ത് നിന്നും കരിമണല്‍ നീക്കാന്‍ ഐ.ആര്‍.ഇ ഉപകരാര്‍ നല്‍കും. ഈ നീക്കം സ്വകാര്യ കരിമണല്‍ കമ്പനികളെ സഹായിക്കാനാണെന്നാണ് ആക്ഷേപം. ഖനനത്തില്‍ നിന്ന് കെ.എം.എം.എല്ലിനെ ഒഴിവാക്കി. 1954 മുതല്‍ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ച് മണല്‍ നീക്കം ചെയ്തിരുന്നത് ജലവിഭവ വകുപ്പാണ്. കുട്ടനാട്ടില്‍ പ്രളയകാലത്തുണ്ടാകുന്ന ജലം ഒഴുക്കി കളയുന്നതിന് വേണ്ടിയാണ് തോട്ടപ്പള്ളിയിലെ പൊഴി മുറിച്ച് കടലിലേക്ക് വെള്ളം ഒഴുക്കി വന്നിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷമായി ഈ ജോലി സ്വകാര്യ കരിമണല്‍ കമ്പനികളെയാണ് ഏല്‍പ്പിച്ചു വന്നിരുന്നത്. പൊഴിയിലെ മണല്‍ നീക്കം ചെയ്യുന്നതിനൊപ്പം കരിമണല്‍ കൂടി വാരാന്‍ കമ്പനികളെ സഹായിക്കുന്നതാണ് ഈ നീക്കമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എം.എം.എല്ലിനാണ് കഴിഞ്ഞ വര്‍ഷം ഇതിനുള്ള അനുമതി നല്‍കിയിരുന്നത്. കെ.എം.എം.എല്‍ കോടിക്കണക്കിന് രൂപയുടെ കരിമണല്‍ ഖനനം ചെയ്തെടുക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തേണ്ട തുകയാണ് ഐ.ആര്‍.ഇ ഉപകരാര്‍ നല്‍കുന്നതിലൂടെ നഷ്ടമാകുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. ഈ മാസം 26–ാം തിയതി വരെയാണ് ഉപകരാറിനായി ഐ.ആര്‍.ഇ സമയം നിശ്ചയിച്ചിരിക്കുന്നത്. ഐ.ആര്‍.ഇ നേരിട്ട് മണല്‍ ഖനനം നടത്തി മൂല്യവര്‍ധിത വസ്തുക്കളില്‍ നിന്ന് നേട്ടം ഉണ്ടാക്കുന്നതിന് പകരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനുള്ള നീക്കം ശരിയല്ലെന്നും നാട്ടുകാര്‍ പറയുന്നു. കരിമണല്‍ ഖനനത്തിനെതിരെ 1400 ദിവസമായി പ്രദേശവാസികള്‍ സമരം നടത്തിവരികയാണ്. പുതിയ തീരുമാനത്തോടെ സമരം ശക്തമാകാനുള്ള സാധ്യതകളും വര്‍ധിച്ചു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...