108 ആംബുലന്‍സ് സര്‍വീസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിനുകള്‍ സംഘടിപ്പിക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 108 ആംബുലന്‍സ് ജീവനക്കാര്‍ക്കുള്ള അവശ്യ സൗകര്യങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന 108 ആംബുലന്‍സിന്റെ ജില്ലാതല മോണിറ്ററിംഗ് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

പൊതുജനങ്ങളില്‍ 108 ആംബുലന്‍സ് സര്‍വീസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലയില്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കും. ജില്ലയിലെ 15 ആംബുലന്‍സുകളുടേയും പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ കൊക്കത്തോട്, പള്ളിക്കല്‍, എഴുമറ്റൂര്‍, വെച്ചൂച്ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനം കുറവാണെന്ന് കണ്ടെത്തി. ഈ മേഖലകളില്‍ നിന്നും ഉപയോഗം കൂടുതലുള്ള മേഖലകളിലേക്ക് ആംബുലന്‍സുകള്‍ മാറ്റുന്നതിനുള്ള സാഹചര്യം പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഡിഎംഒ. ഡോ.എ.എല്‍ ഷീജ, ഡിപിഎം ആരോഗ്യ കേരളം പി.ആര്‍ ഡോ.എബി സുഷന്‍, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ രാജീവ്, ജി വി കെ / ഇ എം ആര്‍ ഐ കമ്പനി പ്രതിനിധി ബ്രിജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...