കിടപ്പുമുറിയില്‍ ഗ്രോബാഗുകളില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : വീട്ടിലെ കിടപ്പുമുറിയില്‍ ഗ്രോബാഗുകളില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന നിര്‍മ്മല സിറ്റി സ്വദേശി മനു തോമസിനെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇയാളുടെ കിടപ്പുമുറിയില്‍നിന്ന് എട്ട് കഞ്ചാവ് ചെടികള്‍ എക്‌സൈസ് പിടിച്ചെടുത്തു. 40 സെന്റിമീറ്റര്‍ വരെ ഉയരമുള്ള ചെടികള്‍ പിടിച്ചെടുത്തവയിലുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.  മുറിയില്‍ കഞ്ചാവ് വളര്‍ത്തുന്നത് സമീപവാസികള്‍ അറിയാതിരിക്കാന്‍ ജനലുകള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച്‌ മറച്ചിരുന്നു. ചെടികള്‍ക്ക് ആവശ്യത്തിന് വെളിച്ചം ലഭിക്കാനായി ഇലക്‌ട്രിക് ബള്‍ബ് ഉപയോഗിച്ചുള്ള സംവിധാനവും ഒരുക്കിയുട്ടുണ്ടായിരുന്നു.

വര്‍ഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രതിയെ കഴിഞ്ഞ രണ്ട് ദിവസമായി എക്‌സൈസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് ബുധനാഴ്ചയാണ് വീട്ടില്‍ പരിശോധന നടത്തി കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തത്. പത്തുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...