തീവണ്ടികള്‍ റദ്ദാക്കാനുള്ള റെയില്‍വേ തീരുമാനം പുനപരിശോധിക്കണം ; ബെന്നി ബെഹനാന്‍ എം പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തുടര്‍ച്ചയായ മൂന്നുദിവസം കേരളത്തില്‍ നിന്നും രാജ്യ തലസ്ഥാനത്തേക്കുള്ള തീവണ്ടികള്‍ റദ്ദാക്കാനുള്ള റെയില്‍വേ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട്  കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ബെന്നി ബെഹനാന്‍ എം പി കത്തയച്ചു. മാസങ്ങള്‍ മുന്‍പേ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികര്‍ക്ക് വന്ന തടസം പുനപരിശോധിക്കേണ്ടതാണ്. ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാതെ സ്വീകരിക്കുന്ന നടപടിയിലൂടെ ബുദ്ധിമുട്ടുന്നത് അരലക്ഷത്തിനടുത്ത് യാത്രികരാണ്.

അതില്‍ 90% മലയാളികളാണ്.  മുന്‍കൂട്ടി അറിയിക്കാതെ ഉത്തരേന്ത്യയില്‍ നടക്കുന്ന അറ്റകുറ്റപണിയുടെ പേരിലാണ് റെയില്‍വേ ഇത്തരത്തിലേക്കുള്ള തീരുമാനത്തിലേക്ക് നീങ്ങുന്നത്. യാത്രക്കാരെ മുഴുവന്‍ ദുരിതത്തിലാക്കുന്ന   റയില്‍വെയുടെ  നടപടി പുനഃപരിശോധിക്കണമെന്നും  ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...