മലയാളികളുടെ പ്രിയനാടിമാരില്‍ ഒരാളായ അനുശ്രീ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് തിളങ്ങാറുള്ളത്. ലാല്‍ ജോസ് ഡയമണ്ട് നെക്ലേസ് സിനിമയെ കുറിച്ചുള്ള ആലോചനകള്‍ നടത്തുന്ന സമയത്താണ് ഒരു റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. അതിലൂടെയാണ് അനുശ്രീയെ സിനിമയിലെ നായികയായി ലാല്‍ ജോസ് തെരഞ്ഞെടുത്തത്. എത്രയൊക്കെ സിനിമകള്‍ ചെയ്താലും അനുശ്രീ എന്ന അഭിനേത്രിയെ കുറിച്ച് ഓർക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടി വരിക ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയെന്ന കഥാപാത്രമാണ്.
സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അനുശ്രീ. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. താരത്തിന്റെ എല്ലാ ഫോട്ടോഷൂട്ടുകളും ആരാധകര്‍ ട്രെന്‍ഡിംഗാക്കി മാറ്റാറുണ്ട്.
ഇപ്പോഴിതാ പാരമ്പര്യത്തനിമയില്‍ തിളങ്ങുന്ന ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ചുവന്ന പട്ടുസാരിയും തലയില്‍ മുല്ലപ്പൂവും കൈയില്‍ കുപ്പിവളകളുമൊക്കെയണിഞ്ഞാണ് ഗുരുവായൂരമ്പലത്തില്‍ താരമെത്തിയിരിക്കുന്നത്. ‘‘കണ്ണനെ കണാന്‍…’’ എന്ന ക്യാപ്ഷന്‍ നല്‍കി താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. സുന്ദരിയായി തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.