വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്കുകളിലാണ് എസ്.ബി.ഐ കുറവ് വരുത്തിയത്. 25 ബേസിക് പോയിന്റെ കുറവാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതലാണ് പുതിയ പലിശനിരക്കുകൾ നിലവിൽ വരിക. എസ്.ബി.ഐയുടെ വെബ്സൈറ്റ് പ്രകാരം എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 8.45 ശതമാനത്തിൽ നിന്നും 8.20ലേക്കായിരിക്കും കുറക്കുക. വായ്പക്ക് ചുമത്തുന്ന മിനിമം പലിശനിരക്കാണ് എം.സി.എൽ.ആർ.

ഇതുപ്രകാരം ഒരു ദിവസത്തേക്ക് 8.2 ശതമാനം പലിശനിരക്കായിരിക്കും ചുമത്തുക. ഒരു മാസ​ത്തേക്കുള്ള എം.സി.എൽ.ആർ 8.20, മൂന്ന് മാസത്തേക്ക് 8.5, ആറ് മാസത്തേക്ക് 8.85 ശതമാനം, ഒരു വർഷത്തേക്ക് 8.95, രണ്ട് വർഷത്തേക്ക് 9.05, മൂന്ന് വർഷത്തേക്ക് 9.10 ശതമാനം എന്നിങ്ങനെയാണ് എസ്.ബി.ഐ ചുമത്തുന്ന പലിശ നിരക്ക്. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള ഗാർഹിക, വാഹന, റീടെയിൽ വായ്പകളുടെയെല്ലാം പലിശനിരക്കുകൾ കുറയും. നേരത്തെ ആർ.ബി.ഐ വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തുകയാണ് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...