വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് ; വോട്ടെണ്ണൽ 23ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 13ന് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽനിന്ന് വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി റായ്ബറേലി മണ്ഡലത്തിൽനിന്ന് കൂടി ജയിച്ചതോടെ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മഹാരാഷ്ട്രയിലെ നന്ദേഡ്, പശ്ചിമ ബംഗാളിലെ ബാസിർ ഹട്ട് എന്നിവിടങ്ങളിലും ഇതിനൊപ്പം ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കും. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും നവംബർ 13ന് നടക്കും.

ഉത്തർപ്രദേശിൽ 10 നിയമസഭ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതിൽ ഒമ്പതുപേർ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നതെങ്കിൽ മറ്റൊരിടത്ത് സമാജ്‍വാദി പാർട്ടി എം.എൽ.എ ക്രിമിനൽ കേസിൽ കുടുങ്ങിയതോടെ അയോഗ്യനായതിനാലാണ് വീണ്ടും ​തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഗുജറാത്തിൽ രണ്ട് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽ നവംബർ 20ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. 288 അംഗ നിയമസഭയുടെ കാലാവധി നവംബറിൽ അവസാനിക്കുന്നത്. ജാർഖണ്ഡിൽ രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം നവംബർ 13നും രണ്ടാം ഘട്ടം 20നും നടക്കും. 23നാണ് വോട്ടെണ്ണൽ. 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി അഞ്ചിനാണ് അവസാനിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ചേട്ടൻ കുഴഞ്ഞുവീണ് മരിച്ചു

0
‌പിറവം: അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ...

ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞ് അപകടം ; കരസേന മേജർക്ക് ദാരുണാന്ത്യം

0
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ...

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...