Saturday, April 20, 2024 12:25 am

പുരാവസ്തുക്കള്‍ കാട്ടി പത്ത് കോടിയുടെ തട്ടിപ്പ് : മോണ്‍സണ്‍ മാവുങ്കല്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തുക്കള്‍ കാട്ടി തട്ടിപ്പ് നടത്തിയ മോണ്‍സണ്‍ മാവുങ്കല്‍ അറസ്റ്റില്‍. പത്ത് കോടി തട്ടിപ്പു കേസിലാണ് അറസ്റ്റ്. പല പ്രമുഖരേയും പുരാവസ്തുക്കള്‍ കാട്ടി തട്ടിപ്പ് നടത്തിയിരുന്നു. സിനിമാ ബന്ധങ്ങളും ഇയാള്‍ക്കുണ്ട്. ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേര്‍ത്തലക്കാരനായ ഇയാള്‍ കൊച്ചിയിലാണ് താമസിച്ചിരുന്നത്. പത്ത് കോടി തട്ടിച്ച കേസിലാണ് അറസ്റ്റ്.

Lok Sabha Elections 2024 - Kerala

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിലമതിക്കാനാവാത്ത പുരാവസ്തുക്കളാണ് തന്റെ കൈയിലുള്ളതെന്നാണഅ മോന്‍സണ്‍ പറഞ്ഞിരുന്നത്. അത്യാധുനിക ആഡംബര കാറു മുതല്‍ പുണ്യ പുരാതന പുസ്‌കങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടുന്നു എന്നും പ്രചരിപ്പിച്ചു. ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുള്ള വിവിധ മതങ്ങളുടെ പുണ്യ ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമാണ് കൊച്ചി കലൂരിലെ ഡോ:മോന്‍സണ്‍ മാവുങ്കലിന്റെ വീടെന്നും വാര്‍ത്തകളെത്തി. ചെറിയ മോതിരത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഖുറാന്‍ മുതല്‍ ഒരു മുറിയുടെ വലിപ്പമുള്ള ഖുറാന്‍ വരെ ഇവിടെയുണ്ട്.

യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത മുപ്പത് വെള്ളിക്കാശില്‍ ഒന്ന് തന്റെ പക്കലുണ്ടെന്ന്  ഇയാള്‍ അവകാശപ്പെട്ടിരുന്നു. സ്വര്‍ണ്ണത്തിലും പഞ്ചലോഹത്തിലും പച്ചമരുന്നിലയില്ലെല്ലാം ആലേഖനം ചെയ്ത പുണ്യ ഗ്രന്ഥങ്ങളും മോന്‍സണ്‍ സൂക്ഷിച്ചിരിക്കുന്നു. താളിയോലയില്‍ എഴുതിയ മഹാഭാരതം, ലോകത്തില്‍ ആദ്യമായി അച്ചടിച്ച ബൈബിള്‍, ടിപ്പു സുല്‍ത്താന്‍, ഔറംഗസേബ്, ചത്രപതി ശിവജി എന്നിവര്‍ ഉപയോഗിച്ചിരുന്ന പുണ്യ ഗ്രന്ഥങ്ങള്‍ മുതലായവ മോന്‍സണ്‍ മാവുങ്കലിന്റെ അപൂര്‍വ്വ ശേഖരങ്ങളാണെന്ന് വാര്‍ത്തയും വന്നു. എന്നാല്‍ ഇതെല്ലാം ശരിയാണോ എന്നും പരിശോധിക്കും.

വിശ്വവിഖ്യാത ചിത്രകാരന്മാരായ രാജാ രവിവര്‍മ്മ മുതല്‍ പിക്കാസോ വരെയുള്ള പ്രഗത്ഭരുടെ ചിത്രകലാ ശേഖരവും മോന്‍സണ്‍ അവകാശ വാദങ്ങളില്‍ നിറച്ചു. ഒന്നരക്കോടി രൂപ വിലമതിക്കുന്ന കൊറിയന്‍ മാസ്റ്റിഫ് എന്ന നായയെ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയതും ഈ മലയാളി ഡോക്ടറായിരുന്നു. രാജ്യത്തെ ആദ്യ ടെലിഫോണും മൈസൂര്‍ രാജാവില്‍ നിന്ന് സമ്മാനമായി ലഭിച്ച പുരാതന ക്ലോക്കും നിധിശേഖരത്തില്‍ ഉള്‍പ്പെടുന്നുവെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.

അത്യാധുനിക ആഡംബര കാറായ പോര്‍ഷ മുതല്‍ 30 ഇനങ്ങളാണ് ഇദ്ദേഹത്തിന് സ്വന്തമായുള്ളത്. പുരാവസ്തുക്കളുടെ കമനീയ കലവറയായ മോന്‍സണിന്റെ മാവുങ്കലിലെ വീട്ടിലേക്ക് പഴമകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സുഹൃത്തുക്കളാണ് എത്തിച്ചേര്‍ന്നിരുന്നത്. ഇതെല്ലാം തന്റെ തട്ടിപ്പിന് വഴിയാക്കി മാറ്റിയെന്നാണ് സൂചന. ഈ പുരാവസ്തുക്കള്‍ മുന്നില്‍ വച്ച്‌ സിനിമാക്കാരെ പോലും പറ്റിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് മോണ്‍സണ്‍ മാവുങ്കല്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...