ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആദിത്യനാഥ് സര്‍ക്കാര്‍. മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനല്‍കി. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തു.
സഹാറാ സമയ് ചാനലിലെ മാധ്യമപ്രവര്‍ത്തകനായ രത്തന്‍സിങിനെയാണ് ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. വാരാണസിക്ക് സമീപം ബല്ലിയ ജില്ലയിലാണ് സംഭവം നടന്നത്.