കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു ; പന്തളത്ത് കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പന്തളത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. അടൂര്‍ നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ആര്‍ഡിഒ, തഹസീല്‍ദാര്‍, അടൂര്‍ ഡിവൈഎസ്പി, പന്തളം എസ്എച്ച്ഒ, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എംഎല്‍എ അഭ്യര്‍ഥിച്ചു.

പന്തളം നഗരസഭയിലെ ഏഴ്, എട്ട്, ഒന്‍പത് 10, 11, 12, 13, 25 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്സോണ്‍ ആക്കുന്നതിന് നഗരസഭ ചെയര്‍പേഴ്സണ്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നതിന് ജില്ലാ കളക്ടറോടു ശുപാര്‍ശ ചെയ്യുന്നതിന് യോഗം തീരുമാനിച്ചു. പന്തളം നഗരസഭയിലെ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. അടൂര്‍ നഗരസഭ ഉള്‍പ്പെടെ എല്ലാ പഞ്ചായത്തിലും ജാഗ്രത പുലര്‍ത്തണം. വ്യാപാര സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ലഘുലേഖകള്‍ വ്യാപാരസ്ഥാപനങ്ങളില്‍ നല്‍കണം. റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ശക്തമായ നിരീക്ഷണം നടത്തണം. പ്രത്യേക മൈക്ക് അനൗണ്‍സ്മെന്റ് നടത്തണം. ആഘോഷങ്ങള്‍ ഒഴിവാക്കണം. പഞ്ചായത്ത്, വാര്‍ഡ് തല ജാഗ്രത സമിതികള്‍ യോഗം ചേര്‍ന്ന് നിരീക്ഷണം ശക്തമാക്കണമെന്നും യോഗം നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...