ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച്‌ നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരo : സംസ്ഥാനത്ത് കൊറോണ ഭീതി വിതക്കുന്നത് അധികവും തീരപ്രദേശങ്ങളിലാകുകയാണ്. വളരെ വേഗത്തിലാണ് ഇവിടങ്ങളില്‍ രോഗം പടര്‍ന്നു പിടിക്കുന്നത്. തിരുവനന്തപുരത്ത് തീരപ്രദേശത്ത് പിടിപെട്ടപ്പോള്‍ പ്രത്യേക ജാഗ്രതയിലൂടെ ശ്രദ്ധിച്ചു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധ തീരങ്ങളിലേക്ക് കൊറോണ വ്യാപിക്കുകയാണ്.

കൊല്ലത്ത് കഴിഞ്ഞ ദിവസം മൂന്ന് ഹാര്‍ബറുകളും അടച്ചു. ഈ മാതൃക പല ഹാര്‍ബറുകളിലേക്ക് ഉണ്ടാകുമെന്നാണ് സൂചന. തീരപ്രദേശങ്ങളില്‍ അസൗകര്യങ്ങള്‍ ഉള്ളതാണ് പ്രധാന പ്രശ്നം. ഇത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക ശ്രദ്ധ തീരപ്രദേശങ്ങളില്‍ ഉണ്ടാകും.

കോഴിക്കോട് ജില്ലയിലും ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ളത് തീരമേഖലയിലാണ്. വടകര ചോറോട് ഇന്നലെ മാത്രം പുതിയതായി അമ്ബത്തിയാറ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ കോഴിക്കോട് നഗരപരിധിക്കുള്ളില്‍ വെള്ളയില്‍, മുഖദാര്‍ പ്രദേശങ്ങളും ചോറോട് പഞ്ചാത്തിലെ തീരമേഖലയിലുമാണ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. ചോറോട് 173ഉം, വെള്ളയില്‍ പ്രദേശത്ത് 135ഉം മുഖദാറില്‍ 71ഉം രോഗികളുണ്ട്. ഈ മേഖലകള്‍ ക്ലസ്റ്റായി പ്രഖ്യാപിച്ച്‌ പ്രത്യേക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച്‌ നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം. വരുംദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് പരിശോധനകളും നടത്തും. അതുവഴി തീരങ്ങളിലെ രോഗവ്യാപനം കുറക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദുബായ് ശൈഖ് സായിദ് റോഡിലെ റെസ്റ്റോറന്റിൽ തീപിടിത്തം ; മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ...

0
ദുബായ് : ദുബായിലെ ശൈഖ് സായിദ് റോഡിലുള്ള ഒരു റെസ്റ്റോറന്റിൽ തിങ്കളാഴ്ച...

കോറോഹെൽത്തിലെ പിരിച്ചുവിടൽ : ഇടപെടലുമായി തൊഴിൽ വകുപ്പ്

0
കൊച്ചി : കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇടപെട്ട് തൊഴിൽ വകുപ്പ്. തൊഴിലാളികൾക്ക് വെള്ളിയാഴ്ച...

പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അനുബന്ധ കുറ്റപത്രം...

പത്തനംതിട്ടയിൽ വീണ്ടും ഷി​ഗെല്ല സ്ഥിരീകരിച്ചു

0
പത്തനംതിട്ട: പത്തനംതിട്ടയിൽ വീണ്ടും ഷി​ഗെല്ല. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത ആറന്മുള...