10, 12 ക്ലാസ് ഓണ്‍ലൈന്‍ പഠനം ഇഴയുന്നു ; ‘ഫോക്കസ് ഏരിയ’യിലും ആശയക്കുഴപ്പം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : 10, 12 ക്ലാസുകളിലെ ഓണ്‍ലൈന്‍ പഠനം ഇഴയുന്നതായി പരാതി. 12–ാം ക്ലാസില്‍ കണക്കിലെ 13ല്‍ 7 അധ്യായങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ശാസ്ത്ര വിഷയങ്ങളിലും ഭാഷ, സാമൂഹിക ശാസ്ത്ര വിഷയങ്ങളിലും ഇതേ സ്ഥിതിയാണ്. അതോടൊപ്പം പരീക്ഷയ്ക്ക് സിലബസ് വെട്ടിക്കുറയ്ക്കാതെ ഫോക്കസ് ഏരിയ എന്ന പേരില്‍ ചില പാഠഭാഗങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കാനുള്ള തീരുമാനവും ആശയക്കുഴപ്പം ഉണ്ടാക്കുന്നു.

10, 12 ക്ലാസുകളിലെ പൊതുപരീക്ഷയ്ക്കു മൂന്ന് മാസം മാത്രമാണുള്ളത്. ഈ അധ്യയന വര്‍ഷത്തിന്‍റെ മുക്കാല്‍ഭാഗവും ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ സാധ്യമായുള്ളൂ. പക്ഷേ പല വിഷയങ്ങള്‍ക്കും സിലബസിന്‍റെ പകുതിപോലും ഒാണ്‍ലൈന്‍, വിക്ടേഴ്സ് ക്ലാസുകളിലൂടെ പഠിപ്പിക്കാനായിട്ടില്ല. 12–ാം ക്ലാസ് കണക്കിലെ 13 അധ്യായങ്ങളില്‍ 6 എണ്ണമേ പൂര്‍ത്തിയായിട്ടുള്ളൂ. ഫിസിക്സില്‍ 14 ല്‍ 6 എണ്ണവും കെമിസ്ട്രിയില്‍ 16ല്‍ 7 എണ്ണവുമാണ് പൂര്‍ത്തിയായത്.

സുവോളജി, ബോട്ടണി എന്നിവയില്‍ 8 അധ്യായങ്ങളാണുള്ളത്. സുവോളജിയില്‍ അഞ്ചും ബോട്ടണിയില്‍ നാലും മാത്രമേ തീര്‍ക്കാനായിട്ടുള്ളൂ. സിലബസ് കുറച്ച് പൊതുപരീക്ഷ നടത്തണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചില്ല. പകരം ഫോക്കസ് ഏരിയ എന്ന നിലയില്‍ ചില പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി. അവയില്‍നിന്ന് ഉറപ്പായും പരീക്ഷയ്ക്ക് ചോദ്യങ്ങളുണ്ടാവും.

മറ്റു ഭാഗങ്ങളില്‍നിന്നും ചോദ്യമുണ്ടാകും. ഇഷ്ടമുള്ള ചോയ്സ് കുട്ടി തിരഞ്ഞെടുക്കട്ടെ എന്ന നയം ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഷിഫ്റ്റ് അടിസ്ഥാനത്തിലെ പ്രാക്ടിക്കല്‍, റിവിഷന്‍ ക്ലാസുകളിലൂടെ അവശേഷിക്കുന്ന പാഠങ്ങളോ സംശയ നിവാരണമോ സാധ്യമല്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. സിലബസ് കുറയ്ക്കുകയും വ്യക്തമായി വിദ്യാര്‍ഥികളെ അറിയിക്കുകയും വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...