പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചു ; മൃതദേഹം കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചത് കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാനിലെ ധോൽപൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ് കുട്ടി തൂങ്ങി മരിച്ചതെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പുഷ്പേന്ദ്ര രജ്പുത് ആണ് പരീക്ഷാ സമ്മർദ്ദം താങ്ങാനാവാതെ മരിച്ചത്. സ്കൂളിൽ നിന്നും വീട്ടിലെത്തിയ പുഷ്പേന്ദ്ര ആത്മഹത്യാ കുറിപ്പെഴുതി വെച്ച് വാടകവീട്ടിൽ തൂങ്ങി. ഇതു കണ്ടുവന്ന കുടുംബസുഹൃത്തും ഭൂവുടയുമായിരുന്ന 70 കാരനായ ബഹദൂർ സിങ് ബോധ രഹിതനായി വീഴുകയായിരുന്നു. പിന്നീട് ഇയാൾ മരിച്ചതായി പൊലീസ് പറയുന്നു.

കുട്ടിയുടെ സമീപത്തുനിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. പരീക്ഷാ സമ്മർദ്ദമാണ് മരണകാരണമെന്ന് കുട്ടി കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്ന കുട്ടിയെ മരണവെപ്രാളത്തിൽ കണ്ടതിനാലാണ് ബഹദൂർ സിങിന് ഹൃദയാഘാതം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...