Friday, June 14, 2024 7:37 pm

തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകള്‍ തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 10, 12 ക്ലാസുകള്‍ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം തുടങ്ങുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. മറ്റ് താഴ്ന്ന ക്ലാസുകള്‍ക്ക് ഈ വര്‍ഷം സ്കൂളില്‍ പോയുള്ള പഠനം ഉണ്ടാകാനിടയില്ല എന്നാണ് സൂചന.

കോവിഡ് വ്യാപനതോതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. താഴ്ന്ന ക്ലാസുകള്‍ ഈ അധ്യായന വര്‍ഷവും തുറക്കാനുള്ള സാധ്യത വിരളമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തെ ഇടവേളയോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാവുന്നത്.

നിലവില്‍ എട്ടാം ക്ലാസ് വരെയാണ് എല്ലാവര്‍ക്കും ജയം. എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനം ഒമ്പതാം ക്ലാസ് വരെയാക്കാനാണ് ആലോചന. ഡിസംബര്‍ 17 മുതല്‍ അധ്യാപകര്‍ സ്കൂളില്‍ ചെല്ലണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും എത്ര ശതമാനം അധ്യാപകര്‍ ചെല്ലണമെന്നത് സ്കൂള്‍തലത്തില്‍ തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കും.

10, 12 ക്ളാസുകാര്‍ക്ക് പഠിപ്പിച്ച പാഠങ്ങളില്‍നിന്നുള്ള സംശയം തീര്‍ക്കാനും പോരായ്മകള്‍ പരിഹരിച്ചുള്ള ആവര്‍ത്തന പഠനത്തിനും ഈ സമയം ഉപയോഗപ്പെടുത്താം. പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കും അനുമതി നല്‍കും. നിലവില്‍ സിലബസ് കുറയ്ക്കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനം. ദേശീയ തലത്തില്‍ സിലബസ് വെട്ടിക്കുറച്ചാല്‍ അതിനനുസരിച്ച സംസ്ഥാനത്തും സിലബസില്‍ മാറ്റം വരുത്തും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തെളിവെടുപ്പ് യോഗം 20 ന് സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി മേഖലയിലെയും ഗോള്‍ഡ്...

വിദ്യാഭ്യാസത്തിലൂടെ നന്മയുടെ മനുഷത്വം വീണ്ടെടുക്കുക : ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

0
തിരുവല്ല : വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം നന്മയുള്ള മനുഷത്വം വീണ്ടെടുക്കുക എന്നതാണെന്നും സ്വാർത്ഥത...

മുരളീധരന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി ജന്മനാട്

0
കോന്നി : കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ മരണപെട്ട വാഴമുട്ടം...

വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് : യൂത്ത് ലീഗ് നേതാവ് കാസിം കുറ്റക്കാരനല്ലെന്ന് ഹൈക്കോടതിയിൽ പോലീസ്

0
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിലെ വിവാദ കാഫിർ വിവാദ പരാമർശത്തിൽ യൂത്ത്...