പ്രായപൂര്‍ത്തിയാകാത്ത പെങ്ങളെ കാമുകന്റെ അടുത്ത് എത്തിച്ചു ; പകരം സ്വന്തം കാമുകിയെ പെങ്ങളുടെ കാമുകന്‍ കൂട്ടിക്കൊണ്ടുവന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് യുവാക്കളെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. പ്രാക്കുളത്തെ 17 കാരിയെയും കണ്ണനല്ലൂരിലെ 15 കാരിയെയും തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലം കാക്കത്തോപ്പ് കളീക്കല്‍ കടപ്പുറം ഷിജിന്‍ ആന്റണി (21), പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന്‍ (21), ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ പ്രാക്കുളം സ്വദേശി ബിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.

പ്രാക്കുളത്തെ പെണ്‍കുട്ടിയെ കാമുകന്റെ അടുത്ത് എത്തിക്കാന്‍ സഹോദരന്‍ സഹായിച്ചുവെന്നാണ് പോലീസ് പറയുന്നത്. പകരം പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന്റെ കാമുകിയായ കണ്ണനല്ലൂരിലെ 15 കാരിയെ ഷിജിന്‍ ആന്റണി കൂട്ടിക്കൊണ്ടുവന്നു. പെണ്‍കുട്ടിയെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേദിവസം കണ്ണനല്ലൂരില്‍ 15കാരിയെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് വേളാങ്കണ്ണിയില്‍ ഇവരുണ്ടെന്ന് കണ്ടെത്തിയത്. വേളാങ്കണ്ണിയിലെ ലോഡ്‌ജില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....