പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

പയ്യോളി :  പത്താംക്ലാസ് പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയനിക്കാട് പുത്തന്‍പുരയില്‍ പി. ജയദാസന്റേയും ഷീജയുടേയും മകള്‍ അനുശ്രീ (15) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. പയ്യോളി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ കണക്ക് പരീക്ഷയും ഇന്നത്തെ ഫിസിക്സ് പരീക്ഷയും ബുദ്ധിമുട്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു.

ഇതിന്റെ വിഷമത്തിലായിരിക്കാം മരണമെന്നാണ് പ്രാഥമിക നിഗമനം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ വസ്ത്രം മാറാന്‍ മുകളിലേക്ക് കയറിയതാണ്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച്‌ വരാത്തത് കണ്ടപ്പോള്‍ അന്വേഷിച്ചപ്പോഴാണ് മുറി അകത്ത് നിന്നും പൂട്ടിയ നിലയില്‍ കണ്ടത്. വാതില്‍ ചവിട്ടി പൊളിച്ച്‌ അകത്ത് കയറിയപ്പോഴേക്കും കുട്ടി തൂങ്ങിയ നിലയിലായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്. നേഴ്സിങ് വിദ്യാര്‍ത്ഥിനിയായ അനഘ സഹോദരിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...

റദ്ദാക്കിയ 44 ജെപിഎസ്‌സി, ജെഎസ്എസ്‌സി പരീക്ഷകളുടെ ലിസ്റ്റ് പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

0
റാഞ്ചി: നടത്തിപ്പിലെ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ 44 തൊഴിൽ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ...

പ്രതിനിധികളെത്തിയില്ല ; ചരിത്രത്തിൽ ആദ്യമായി ടാറ്റ സൺസ് ഓഹരിയുടമകളുടെ യോഗം മാറ്റിവെച്ചു

0
മുംബൈ : ടാറ്റാ സൺസിന്റെ ചൊവ്വാഴ്ച ചേരാനിരുന്ന 108-ാം വാർഷിക പൊതുയോഗം...

‘കുറ്റവാളികളല്ലാത്തവരുടെ കേസുകൾ റദ്ദാക്കാം’ ; നീറ്റ് പ്രതിഷേധത്തിൽ പ്രതികരിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : പരീക്ഷാക്രമക്കേടുകൾക്കെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളുടെ പേരിലുള്ള...