ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുദ്വാന്‍ ജില്ലയില്‍ വിവാഹനിശ്ചയ ചടങ്ങിനിടെ വെടിയുതിര്‍ത്ത് നടത്തിയ ആഘോഷത്തില്‍ പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം. മുന്‍ ഗ്രാമമുഖ്യന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്.
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ത്ത റാംബ്രോസ്(38) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആഘോഷത്തിന്റെ ഭാഗമായി ചിലര്‍ കൈയില്‍ കരുതിയിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെയാണ് സമീപവാസിയായ അഞ്ജലിക്ക് വീടിന്റെ ടെറസില്‍ ആഘോഷങ്ങള്‍ കണ്ടുനില്‍ക്കുന്നതിനിടെ വെടിയേറ്റത്.