അമിത് ഷാ പങ്കെടുത്ത അവാർഡ് ദാന ചടങ്ങിനെത്തിയ 11 പേർ സൂര്യാതപമേറ്റ് മരിച്ചു ; 123 പേർ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

മുബൈ: മുബൈയിൽ സൂര്യാതപമേറ്റ് 11 പേർ മരിച്ചു.1 23 പേർ ആശുപത്രിയിൽ. സംഭവം നിർഭാഗ്യകരമെന്ന് മഹാരാഷ്ട്ര മുഖമന്ത്രി ഏക്‌നാഥ് ഷിൻഡെ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത അവാർഡ് ദാനചടങ്ങിനെത്തിയ 11 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്. 123 പേർ ചികിത്സയിലാണ്. നവിമുബൈയിലെ ഘാർഖറിൽ അപ്പാസാഹെബ് ധർമാധികാരി എന്നറിപ്പെടുന്ന ആക്ടിവിസ്റ്റ് ദത്രാത്തേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്‌കാരം നൽകുന്ന ചടങ്ങിനെത്തിയവരാണ് മരിച്ചത്.

നവി മുബൈയിലെ തുറസായ സ്ഥലത്ത് 38 ഡിഗ്രി ചൂടുള്ള സമയത്താണ് മഹാരാഷ്ട്ര സർക്കാർ പരിപാടി സംഘടിപ്പിച്ചത് . പരിപാടിയിൽ ആയിരക്കണക്കിന് പാർട്ടി അനുയായികളെത്തിയിരുന്നു. രാവിലെ 11.30 ഓടുകൂടി ആരംഭിച്ച അവാർഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു. പരിപാടിയിൽ ഏക്‌നാഥ് ഷിൻഡേയും ഫട്‌നാവിസും പങ്കെടുത്തിരുന്നു. സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഷിൻഡെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. വേദനാജനകവും നിർഭാഗ്യകരവുമാണ് സംഭവം കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നുവെന്നായിരുന്നുന്നു ഫട്‌നാവിസിന്റെ ട്വീറ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...