ഭോപാല്‍: കളിക്കുന്നതിനിടെ പതിനൊന്നു വയസ്സുകാരന്‍ മരിച്ചു. കളിപ്പാവയുടെ വാല്‍ കഴുത്തില്‍ കുരുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അമ്മാവന്റെ കൂടെ താമസിക്കുകയായിരുന്നു കുട്ടി. അപകട സമയത്ത് അമ്മാവന്റെ രണ്ടും മൂന്നും വയസ്സും പ്രായമായ കുട്ടികള്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. അയല്‍ വീട്ടിലെ 12കാരിയായ പെണ്‍കുട്ടിയാണ് അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. സംഭവം ഉടനെ വീട്ടുകാരെ അറിയിക്കുകയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.